മത്തങ്ങ വിത്തുകളിൽ പ്രധാന പോഷകങ്ങളും ധാതുക്കളും നല്ല കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഡയറ്ററി ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ വിവിധ ദഹന പ്രശ്നങ്ങൾ അകറ്റുന്നു.
Image credits: Getty
Malayalam
മത്തങ്ങാ വിത്ത്
ആന്റിഓക്‌സിഡന്റുകളുടെ സാന്നിധ്യം ഓക്‌സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കാൻ സഹായിക്കുന്നു. ഇത് വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നു.
Image credits: Getty
Malayalam
ഹൃദ്രോഗ സാധ്യത കുറയ്ക്കും
മോണോസാച്ചുറേറ്റഡ്, പോളി അൺസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ സാന്നിധ്യം ഹൃദ്രോഗം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
എല്ലുകളെ ബലമുള്ളതാക്കും
സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയുടെ സാന്നിധ്യം എല്ലുകളുടെ ആരോഗ്യം ഉത്തേജിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും സഹായിക്കുന്നു.
Image credits: Getty
Malayalam
നല്ല ഉറക്കം ലഭിക്കും
മത്തങ്ങ വിത്തിൽ അടങ്ങിയിട്ടുള്ള ട്രിപ്റ്റോഫാൻ പോലുള്ള ന്യൂറോ ട്രാൻസ്മിറ്ററുകളുടെ സാന്നിധ്യം മാനസികാവസ്ഥയും ഉറക്കത്തിന്റെ ഗുണനിലവാരവും നിയന്ത്രിക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കും
നല്ല കൊഴുപ്പ്, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പന്നമായതിനാൽ മത്തങ്ങ വിത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ബീജത്തിന്റെ അളവ് കൂട്ടും
പുരുഷന്മാരിൽ ബീജത്തിന്റെ അളവ് കൂട്ടാൻ മത്തങ്ങ വിത്തുകൾ സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു.