Food
ക്യാരറ്റിന്റെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങൾ
കാരറ്റിൽ ല്യൂട്ടിൻ, ലൈക്കോപീൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചശക്തി കൂട്ടാൻ സഹായിക്കുന്നു.
ക്യാരറ്റിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ക്യാരറ്റിലെ ഗണ്യമായ അളവിലുള്ള ഭക്ഷണ നാരുകൾ ദഹനവ്യവസ്ഥയുടെ ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. നാരുകൾ മലബന്ധം പോലുള്ള അവസ്ഥകൾ തടയുക ചെയ്യുന്നു.
ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിർത്താനും ഹൃദ്രോഗങ്ങൾ തടയാനും കാരറ്റ് സഹായിക്കുന്നു.
പൊട്ടാസ്യം സമ്പുഷ്ടമായതിനാൽ കൊളസ്ട്രോൾ കുറയ്ക്കാനും കാരറ്റിന് സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.
ക്യാരറ്റിലെ കരോട്ടിനും ആന്റിഓക്സിഡന്റുകളും അർബുദത്തെയും പ്രതിരോധിക്കുന്നുണ്ട്. പ്രത്യേകിച്ച് സ്തനാർബുദം, ബ്ലാഡർ കാൻസർ എന്നിവ.
ക്യാരറ്റ് കൂടുതൽ ഉപയോഗിക്കുന്ന സ്ത്രീകളിൽ സ്തനാർബുദം ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് പഠനം പറയുന്നു.
ചർമ്മത്തെ തിളക്കമുള്ളതാക്കാനും സൂര്യാതപത്തിൽ നിന്നു സംരക്ഷിക്കാനും ഉത്തമമാണ് കാരറ്റ്.