Food
ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. വിവിധ ആരോഗ്യപ്രശ്നങ്ങളെ അകറ്റുന്നതിന് ഡ്രാഗൺ ഫ്രൂട്ട് സഹായിക്കുന്നു.
ഡ്രാഗൺ ഫ്രൂട്ട് പതിവായി കഴിക്കുന്നത് ഉന്മേഷം നൽകുന്നതിന് മാത്രമല്ല ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കും.
ഡ്രാഗൺ ഫ്രൂട്ടിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അസിഡിറ്റി, ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ അകറ്റുന്നു.
ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു.
മുടിയുടെ ആരോഗ്യം നിലനിർത്തുന്ന ഫാറ്റി ആസിഡുകൾ ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്.
ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറവുള്ളവർ ദൈനംദിന ഭക്ഷണത്തിൽ ഡ്രാഗൺ ഫ്രൂട്ട് ഉൾപ്പെടുത്തുക.
ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ വണ്ണം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവര്‍ക്കും ഇവ കഴിക്കാം.
ഉയർന്ന ആൻ്റിഓക്‌സിഡൻ്റും വിറ്റാമിനുകളും അടങ്ങിയ ഡ്രാഗൺ ഫ്രൂട്ട് മുഖക്കുരു, സൂര്യാഘാതം, ചുളിവുകൾ എന്നിവ തടയാനും സഹായിക്കും.
ജലാംശം ധാരാളം അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് നിര്‍ജ്ജലീകരണത്തെ തടയാന്‍ സഹായിക്കും.