Food
യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ചെറുപയറില്‍ പ്യൂറൈന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഇവ അധികം കഴിക്കേണ്ട.
പ്യൂറൈന്‍ അടങ്ങിയിരിക്കുന്നതിനാല്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ വെള്ളക്കടലയും അമിതമായി കഴിക്കേണ്ട.
സോയാബീൻസും യൂറിക് ആസിഡിന്‍റെ അളവ് അതിവേഗം വർദ്ധിപ്പിക്കുന്നു. അതിനാല്‍ ഇവയും ഒഴിവാക്കുക.
ബീഫ് പോലെയുള്ള റെഡ് മീറ്റില്‍ ഉയര്‍ന്ന തോതിലുള്ള പ്യൂറൈന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും ഒഴിവാക്കുക.
ഞണ്ട്, കൊഞ്ച്, ചെമ്മീന്‍, ഓയ്സ്റ്റര്‍ പോലുള്ള കടല്‍ മീനുകളും യൂറിക് ആസിഡ് രോഗികള്‍ അധികം കഴിക്കേണ്ട.
സംസ്കരിച്ച ഭക്ഷണങ്ങളും യൂറിക് ആസിഡിന്‍റെ തോത് കൂട്ടാം.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
വെറും വയറ്റില്‍ ചിയ സീഡ്സ് കുതിര്‍ത്ത വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങൾ
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ബിപി കുറയ്ക്കാന്‍ കുടിക്കേണ്ട പാനീയങ്ങൾ
അയണിന്‍റെ കുറവിനെ പരിഹരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന വിത്തുകള്‍