Food
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഒരു അവക്കാഡോയില്‍ ഏകദേശം 690 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം കൂടുതലായതിനാല്‍ വൃക്ക രോഗകള്‍ അവക്കാഡോ അമിതമായി കഴിക്കാതിരിക്കുന്നതാണ് നല്ലത്.
ചീസ്, ബട്ടര്‍, ക്രീം തുടങ്ങിയ പാലുല്‍പ്പന്നങ്ങളില്‍ ഫോസ്ഫറസ് കൂടുതലാണ്. അതിനാല്‍ ഇവയുടെ ഉപയോഗവും പരിമിതപ്പെടുത്തുക.
സംസ്കരിച്ച ഇറച്ചിയില്‍ ഉപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഫോസ്ഫറസ്, സോഡിയം അധികമായതിനാല്‍ സംസ്കരിച്ച ഇറച്ചിയും വൃക്കരോഗമുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.
പൊട്ടാസ്യം ധാരാളം അടങ്ങിയ തക്കാളിയും അമിതമായി കഴിക്കുന്നത് വൃക്ക രോഗികള്‍ക്ക് നല്ലതല്ല.
ഓറഞ്ചിലും ഓറഞ്ച് ജ്യൂസിലും പൊട്ടാസ്യം വളരെ കൂടുതലാണ്. ഒരു വലിയ ഓറഞ്ചില്‍ 333 മില്ലി ഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
വാഴപ്പഴത്തിലും പൊട്ടാസ്യം കൂടുതലുള്ളതിനാല്‍ വൃക്കരോഗികള്‍ ഇവ അധികം കഴിക്കേണ്ട.
അച്ചാറുകളില്‍ സോഡിയത്തിന്‍റെ അളവ് വളരെ കൂടുതലാണ്. അതിനാല്‍ അച്ചാറുകള്‍ പരമാവധി ഒഴിവാക്കുന്നതാണ് വൃക്ക രോഗികള്‍ക്ക് നല്ലത്.