നല്ല പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രമേ ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കുകയുള്ളു. ചർമ്മ സൗന്ദര്യത്തിന് ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ ഭക്ഷണങ്ങൾ ഇതാണ്.
food Jun 25 2026
Author: Ameena Shirin Image Credits:Getty
Malayalam
ബെറീസ്
ബെറീസിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
Image credits: Getty
Malayalam
സാൽമൺ
സാൽമണിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൽ ഈർപ്പം നിലനിർത്താനും വീക്കം കുറയ്ക്കാനും സഹായിക്കും.
Image credits: Getty
Malayalam
ഇലക്കറികൾ
ഇലക്കറികളിൽ ധാരാളം വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ പാടുകൾ അകറ്റാനും ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
Image credits: Getty
Malayalam
പ്രോബയോട്ടിക് ഭക്ഷണങ്ങൾ
പ്രോബയോട്ടിക് ഭക്ഷണങ്ങൾ കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിനും ചർമ്മാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഇത് മുഖത്തെ പാടുകൾ ഇല്ലാതാക്കുന്നു.
Image credits: Getty
Malayalam
മധുരമടങ്ങിയ ഭക്ഷണങ്ങൾ നിയന്ത്രിക്കാം
മധുരമുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് ചർമ്മാരോഗ്യത്തെ ദോഷമായി ബാധിക്കും. അതിനാൽ ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് നിയന്ത്രിക്കാം.
Image credits: Getty
Malayalam
വാൽനട്ട്
വാൽനട്ടിൽ ആരോഗ്യകരമായ കൊഴുപ്പ്, സിങ്ക്, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.