Malayalam

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാം

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് അനുസരിച്ചാണ് ഹീമോഗ്ലോബിന്റെ അളവും കൂടുന്നത്. ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.

Malayalam

ഇലക്കറികൾ

ഇലക്കറികൾ ധാരാളം കഴിക്കുന്നത് ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു. ചീര, കെയിൽ, മല്ലിയില എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തൂ.

Image credits: Getty
Malayalam

പയർ വർഗ്ഗങ്ങൾ

പയർ വർഗ്ഗങ്ങളിൽ ധാരാളം അയണും, പ്രോട്ടീനും, ഫോളറ്റും അടങ്ങിയിട്ടുണ്ട്. വെള്ളക്കടല, സോയ ബീൻസ്, കിഡ്‌നി ബീൻസ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്.

Image credits: Getty
Malayalam

റെഡ് മീറ്റ്

റെഡ് മീറ്റിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ബീഫ്, പോർക്ക്, ലാംബ് എന്നിവ കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും.

Image credits: Getty
Malayalam

മാംസം, മത്സ്യം

ഇറച്ചി, ചൂര, സാൽമൺ തുടങ്ങിയവ കഴിക്കുന്നത് ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. അതേസമയം ഇവ അമിതമായി കഴിക്കുന്നത് ഒഴിവാക്കണം.

Image credits: Getty
Malayalam

നട്സ്, സീഡ്‌സ്

നട്സിലും, സീഡ്‌സിലും ധാരാളം അയണും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. മത്തൻ വിത്ത്, ബദാം, അണ്ടിപ്പരിപ്പ്, എള്ള് എന്നിവ കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും.

Image credits: Getty
Malayalam

ഓട്സ്

ഓട്സിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇത് വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾക്കൊപ്പം കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താനും ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും സഹായിക്കും.

Image credits: Getty
Malayalam

പഴങ്ങൾ

പഴങ്ങളിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. മാതളം, ആപ്പിൾ, സ്ട്രോബെറി, സിട്രസ് പഴങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം.

Image credits: Getty

ഓർമ്മശക്തി കൂട്ടുന്നതിന് കഴിക്കേണ്ട ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ

രാവിലെ വെളുത്തുള്ളി വെള്ളം കുടിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ

ദിവസവും പുതിന വെള്ളം കുടിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ

ദിവസവും ഡയറ്റിൽ യോഗർട്ട് ഉൾപ്പെടുത്തുന്നതിന് 7 ഗുണങ്ങൾ