ചർമ്മത്തിലെ വീക്കം കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.
അവോക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിൻ എയും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൽ ജലാംശം നിലനിർത്താനും വീക്കം ഇല്ലാതാക്കാനും സഹായിക്കും.
സാൽമൺ, മത്തി പോലുള്ള ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നത് ചർമ്മത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും.
ബെറീസിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലിനെ ചെറുക്കാൻ സഹായിക്കും.
മഞ്ഞളിൽ കുർകുമിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ പാടുകൾ അകറ്റാനും തിളക്കമുള്ള ചർമ്മം ലഭിക്കാനും സഹായിക്കും.
ഗ്രീൻ ടീയിൽ പോളിഫിനോളുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ പാടുകളും വീക്കത്തെയും കുറയ്ക്കാൻ സഹായിക്കും.
എക്സ്ട്രാ വിർജിൻ ഒലിവ് ഓയിലിൽ ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
ബ്രൊക്കോളിയിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മ കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കും.
വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ
മുട്ടയിലെ മഞ്ഞക്കരു കഴിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ
ബ്രേക്ഫാസ്റ്റിന് ഓട്സ് കഴിക്കുന്നതുകൊണ്ടുള്ള 7 പ്രധാന ഗുണങ്ങൾ
ലിവർ ഫാറ്റ് കുറയ്ക്കുന്നതിന് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട സുഗന്ധവ്യഞ്ജനങ്ങൾ