ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഇരുമ്പ് അടങ്ങിയ ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും.
മിതമായ അളവില്‍ റെഡ് മീറ്റ് കഴിക്കുന്നത് ശരീരത്തില്‍ ഇരുമ്പ് ലഭിക്കാനും ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും സഹായിക്കും.
ഇരുമ്പ് അടങ്ങിയ മുരങ്ങയില കഴിക്കുന്നതും ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.
ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയതിനാല്‍ ഈന്തപ്പഴം വിളർച്ചയെ തടയാന്‍ സഹായിക്കും.
ഹീമോഗ്ലോബിന്‍റെ കുറവിന് ഏറ്റവും നല്ല പരിഹാരങ്ങളിലൊന്നാണ് മാതളം.
ഭക്ഷണത്തിലെ ഇരുമ്പിന്റെ അംശം വർദ്ധിപ്പിക്കുന്നതിന് മത്തങ്ങ വിത്തുകൾ കഴിക്കാം.
ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കാന്‍ സഹായിക്കും.
ചീത്ത കൊളസ്ട്രോള്‍ കൂട്ടുന്ന ഭക്ഷണങ്ങള്‍
പതിവായി കഴിക്കുന്ന ഈ ഭക്ഷണങ്ങള്‍ ക്യാൻസര്‍ സാധ്യത കൂട്ടും
യൂറിക് ആസിഡ് കൂടുന്നുണ്ടോ? കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ
ഡയറ്റില്‍ റാഗി ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍