ശരിയായ രീതിയിലുള്ള ഭക്ഷണക്രമവും ജീവിതശൈയിലും രോഗങ്ങളെ ചെറുക്കാൻ സഹായിക്കും. ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ.
food Jul 03 2026
Author: Ameena Shirin Image Credits:Getty
Malayalam
ഇലക്കറികൾ
ചീര, കെയിൽ പോലുള്ള ഇലക്കറികൾ കഴിക്കുന്നത് ബ്ലഡ് പ്രഷറും ഹൃദ്രോഗ സാധ്യതയും കുറയ്ക്കാൻ സഹായിക്കും.
Image credits: Getty
Malayalam
ബെറീസ്
ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി, റാസ്പ്ബെറി എന്നിവ കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഇവയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് പ്രഷർ കുറയ്ക്കും.
Image credits: Getty
Malayalam
അവോക്കാഡോ
അവോക്കാഡോയിൽ നല്ല കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളും ഹൃദ്രോഗ സാധ്യതയും കുറയ്ക്കാൻ സഹായിക്കും.
Image credits: Getty
Malayalam
തക്കാളി
തക്കാളിയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ സംരക്ഷിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
വാൽനട്ട്
വാൽനട്ടിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ മഗ്നീഷ്യം, കോപ്പർ എന്നിവയും ഇതിലുണ്ട്. അതിനാൽ വാൽനട്ട് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും.
Image credits: Getty
Malayalam
ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റിൽ കൊക്കോയും ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം മെച്ചപ്പെടുത്താനും ബ്ലഡ് പ്രഷർ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത ഇല്ലാതാക്കാനും സഹായിക്കും.
Image credits: Getty
Malayalam
കൊഴുപ്പടങ്ങിയ മത്സ്യം
സാൽമൺ, ചൂര തുടങ്ങിയ നല്ല കൊഴുപ്പുള്ള മത്സ്യങ്ങൾ കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. ഇത് വീക്കവും കൊളസ്‌ട്രോളിന്റെ അളവും കുറയ്ക്കാൻ സഹായിക്കും.