ലഘുഭക്ഷണമായി കഴിക്കാവുന്ന ഒന്നാണ് മഖാന. ഇത് ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങൾ അറിയാം.
food Jul 03 2026
Author: Ameena Shirin Image Credits:Getty
Malayalam
പ്രോട്ടീൻ ഗുണങ്ങൾ
മഖാനയിൽ ധാരാളം പ്രോട്ടീൻ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പേശികളെ ബലമുള്ളതാക്കാനും ഹോർമോണുകളെ സന്തുലിതപ്പെടുത്താനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
Image credits: Getty
Malayalam
ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ
മഖാനയിൽ ധാരാളം ഫ്ലേവനോയിഡുകളും ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് രോഗങ്ങളെ ചെറുക്കാൻ സഹായിക്കും.
Image credits: Getty
Malayalam
ഹൃദയാരോഗ്യത്തെ സംരക്ഷിക്കും
മഖാന കഴിക്കുന്നത് കൊഴുപ്പ് അടിഞ്ഞുകൂടുന്നതും കൊളസ്‌ട്രോൾ വരുന്നതും തടയുന്നു. അതിനാൽ ഹൃദയാരോഗ്യം സംരക്ഷിക്കാൻ ഇത് കഴിക്കുന്നത് ഗുണകരമാണ്.
Image credits: Getty
Malayalam
ബ്ലഡ് ഷുഗർ നിയന്ത്രിക്കുന്നു
മഖാനയിൽ ഗ്ലൈസമിക് ഇൻഡക്‌സ് വളരെ കുറവാണ്. അതിനാൽ ഇത് ദിവസവും കഴിക്കുന്നത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
Image credits: Getty
Malayalam
ദഹനം മെച്ചപ്പെടുത്തുന്നു
മഖാനയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് നല്ല ദഹനം ലഭിക്കാനും മലബന്ധം അകറ്റാനും സഹായിക്കും.
Image credits: Getty
Malayalam
ശരീരഭാരം നിയന്ത്രിക്കുന്നു
മഖാനയിൽ കലോറി വളരെ കുറവാണ്. കൂടാതെ ഇതിൽ ധാരാളം ഫൈബറും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
Image credits: Getty
Malayalam
എല്ലുകളെ ബലമുള്ളതാക്കുന്നു
മഖാനയിൽ ധാരാളം കാത്സ്യവും ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ കൂടുതൽ ബലമുള്ളതാക്കാൻ സഹായിക്കും.