Malayalam

ബ്രൊക്കോളി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബ്രൊക്കോളി. നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ കെ, ഇരുമ്പ്, പൊട്ടാസ്യം എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങൾ ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്.

Malayalam

ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു

ആവിയിൽ വേവിച്ച ബ്രൊക്കോളി പതിവായി കഴിക്കുന്നത് ശരീരത്തിലെ മൊത്തം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു.

Image credits: social media
Malayalam

രക്തധമനികളെ സംരക്ഷിക്കുന്നു

ശരീരത്തിലെ കൊളസ്‌ട്രോൾ ലെവൽ കുറച്ച് ഹൃദയത്തിനും രക്തധമനികൾക്കും രോഗങ്ങൾ വരാനുള്ള സാധ്യത ബ്രൊക്കോളി കുറയ്ക്കുമെന്നും പഠനത്തിൽ പറയുന്നു.

Image credits: social media
Malayalam

വിവിധ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കും

ബ്രൊക്കോളിക്ക് കാൻസർ വിരുദ്ധ ഗുണങ്ങളുണ്ടെന്നും പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്നും കൂടുതൽ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

Image credits: Getty
Malayalam

കാഴ്ചശക്തി കൂട്ടും

പ്രായം കൂടുന്തോറുമുണ്ടാകുന്ന കാഴ്ചക്കുറവിനെ ഒരുപരിധിവരെ പിടിച്ചുനിർത്താനും രാത്രികാലങ്ങളിലെ കാഴ്ചക്കുറവു തടയാനും ബ്രൊക്കോളി സഹായിക്കും.

Image credits: social media
Malayalam

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും

സൾഫർ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ബ്രൊക്കോളി കുടലിന്റെ ആരോഗ്യത്തെ സഹായിക്കും.

Image credits: Social Media
Malayalam

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

ബ്രൊക്കോളി രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും. 

Image credits: social media

ബ്രേക്ക്ഫാസ്റ്റിന് ഓട്സാണോ നിങ്ങൾ‌ കഴിക്കാറുള്ളത്? എങ്കിൽ ശ്രദ്ധിക്കൂ

ദിവസവും ഉണക്കമുന്തിരി കഴിക്കുന്നത് ശീലമാക്കൂ, കാരണങ്ങൾ ഇതൊക്കെ !

പപ്പായയുടെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

ദിവസവും വെറും വയറ്റിൽ പെരുംജീരക വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം‌