ബ്രേക്ക്ഫാസ്റ്റിന് ഓട്സ് കഴിക്കണമെന്ന് പറയുന്നതിന്റെ ആറ് കാരണങ്ങൾ
ഓട്സ് പുട്ട്, ഓട്സ് ഉപ്പുമാവ്, ഓട്സ് ഇഡ്ഡ്ലി, ഓട്സ് ദോശ ഇങ്ങനെ ഏത് രീതിയിലും കഴിക്കാവുന്നതാണ്.
ഓട്സിൽ കാണപ്പെടുന്ന ലയിക്കുന്ന നാരുകൾ ബീറ്റാ-ഗ്ലൂക്കൻ മൊത്തം കൊളസ്‌ട്രോളിന്റെയും എൽഡിഎൽ കൊളസ്‌ട്രോളിന്റെയും അളവ് 5-10% കുറയ്ക്കുക ചെയ്യുന്നു.
കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണമായതിനാൽ, ഓട്സ് രക്തത്തിലെ ഗ്ലൂക്കോസിന്റെയും ഇൻസുലിന്റെയും അളവ് കുത്തനെ ഉയരുന്നത് തടയുന്നു
ഉയർന്ന ഫൈബർ ഉള്ളടക്കം വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു. അതൊടൊപ്പം വിശപ്പ് കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു
ഓട്സിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് കുടൽ ബാക്ടീരിയകളെ മെച്ചപ്പെടുത്തുകയും മലബന്ധം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഓട്സിൽ പ്രോട്ടീൻ, ഇരുമ്പ്, മഗ്നീഷ്യം, സുസ്ഥിരമായ ഊർജ്ജം നൽകുന്ന അവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്.
ഓട്സിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചൊറിച്ചിൽ, വരണ്ട ചർമ്മം എന്നിവയിൽ ആശ്വാസം നൽകും
കരളിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്ന ലയിക്കുന്ന നാരായ ബീറ്റാ-ഗ്ലൂക്കനുകൾ ഓട്സിൽ അടങ്ങിയിട്ടുണ്ട്.
ദിവസവും ഉണക്കമുന്തിരി കഴിക്കുന്നത് ശീലമാക്കൂ, കാരണങ്ങൾ ഇതൊക്കെ !
പപ്പായയുടെ ഈ ആരോഗ്യഗുണങ്ങൾ അറിയാതെ പോകരുത്
ദിവസവും വെറും വയറ്റിൽ പെരുംജീരക വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം
വീട്ടിൽ ബ്രെഡ് ഉണ്ടോ? എങ്കിൽ ഇതാ ഒരു ഈസി നാലുമണി പലഹാരം