തെെര് കഴിക്കുന്നത് കൊണ്ടുള്ള 7 ആരോഗ്യഗുണങ്ങൾ
പ്രോബയോട്ടിക്കുകൾ കൊണ്ട് സമ്പുഷ്ടമായ തൈര് ദഹനം എളുപ്പമാക്കുകയും അസിഡിറ്റി പ്രശ്നം കുറയ്ക്കുകയും ചെയ്യുന്നു.
ആരോഗ്യകരമായ കുടൽ ശക്തമായ രോഗപ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. തൈരിലെ ജീവനുള്ള ബാക്ടീരിയകൾ അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു.
തൈരിലെ കാൽസ്യം, ഫോസ്ഫറസ് എന്നിവ അസ്ഥികളുടെ സാന്ദ്രത നിലനിർത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകൾ തടയുന്നതിനും നിർണായകമാണ്.
തെെരിലെ പ്രോട്ടീൻ കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കുന്നു. തുടർന്ന് അമിതവണ്ണം കുറയ്ക്കുന്നു.
തൈര് മുടി കൊഴിച്ചിൽ ശമിപ്പിക്കുകയും, തലയോട്ടിയിലെ ചൊറിച്ചിൽ ശമിപ്പിക്കുകയും ചെയ്യുന്നു. താരനെ ചെറുക്കുന്നതിനും തിളക്കം നൽകുന്നതിനും സഹായകമാണ്.
പ്രോബയോട്ടിക്സ് കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ (LDL) അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോൾ (HDL) വർദ്ധിപ്പിക്കാനും സഹായിക്കും.
ദിവസവും മധുരക്കിഴങ്ങ് കഴിക്കുന്നതിന്റെ 7 ഗുണങ്ങൾ
സ്ത്രീകൾ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ
വെറും വയറ്റിൽ കറിവേപ്പില വെള്ളം കുടിക്കുന്നതിന്റെ 7 ഗുണങ്ങൾ
സ്തനാർബുദത്തെ പ്രതിരോധിക്കാം: ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 7 ഭക്ഷണങ്ങൾ