അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് വെളുത്തുള്ളി. ഭക്ഷണത്തിന് രുചി നൽകാൻ മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങളും വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്.
മഗ്നീഷ്യം, വിറ്റാമിൻ ബി6, സിങ്ക്, സൾഫർ, അയൺ, വിറ്റാമിൻ സി, പൊട്ടാസ്യം, കാൽസ്യം എന്നിവ വെളുത്തുള്ളിയിൽ ധാരാളമുണ്ട്.
രക്തസമ്മർദ്ദം കൊളെസ്റ്ററോൾ എന്നിവ കുറയ്ക്കാനും ഹൃദ്രോഗങ്ങൾ തടയാനും വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്.
വെളുത്തുള്ളിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്‌ട്രെസിനെ കുറയ്ക്കാനും വീക്കത്തെ തടയാനും സഹായിക്കുന്നു.
വെളുത്തുള്ളിയിൽ ആന്റിഫങ്കൽ ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് അണുക്കളെ അകറ്റി നിർത്തുന്നു.
പ്രതിരോധ ശേഷി വർധിപ്പിക്കാനും വെളുത്തുള്ളി നല്ലതാണ്. ഇത് രോഗങ്ങളെ തടയുന്നു.
എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ദിവസവും വെളുത്തുള്ളി കഴിക്കുന്നത് ഒരു ശീലമാക്കാം.
ദിവസവും ഒന്നോ രണ്ടോ വെളുത്തുള്ളി കഴിക്കാം. ഇത് ഭക്ഷണത്തിൽ ചേർത്തും അല്ലാതെയും കഴിക്കാവുന്നതാണ്.
മലബന്ധം അകറ്റാന്‍ സഹായിക്കുന്ന പഴങ്ങള്‍
ദിവസവും മൂന്ന് ഈന്തപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങൾ
ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ രാവിലെ കുടിക്കേണ്ട പാനീയങ്ങള്‍
നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള 7 ആരോഗ്യഗുണങ്ങൾ