പപ്പായയിൽ പപ്പൈനും ഫൈറ്റോകെമിക്കലുകളും അടങ്ങിയിട്ടുണ്ട്. ഇത് ഗർഭാശയ മസിലുകളെ പിന്തുണയ്ക്കുകയും ആർത്തവ ചക്രം കൃത്യമാക്കാൻ സഹായിക്കുകയും ചെയ്യും.
Image credits: Getty
Malayalam
ആർത്തവ വേദന കുറയ്ക്കും
ആർത്തവ സമയങ്ങളിൽ പപ്പായ കഴിക്കുന്നത് കഠിനമായ വയറു വേദന കുറയ്ക്കാൻ സഹായിക്കും. ഇത് ദഹനത്തിനും നല്ലതാണ്.
Image credits: social media
Malayalam
ചർമ്മാരോഗ്യം മെച്ചപ്പെടുത്തും
പപ്പായയിൽ വിറ്റാമിൻ സി, വിറ്റാമിൻ എ, ആന്റിഓക്സിഡന്റ് ഗുണങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും കൊളാജൻ ഉത്പാദനം കൂട്ടാനും ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
Image credits: Getty
Malayalam
ദഹനം മെച്ചപ്പെടുത്തും
ദിവസവും പപ്പായ കഴിക്കുന്നത് വയറ് വീർക്കൽ, ഗ്യാസ് ട്രബിൾ എന്നിവ അകറ്റാനും നല്ല ദഹനം ലഭിക്കാനും സഹായിക്കും.
Image credits: Getty
Malayalam
ശരീരഭാരം നിയന്ത്രിക്കും
പപ്പായയിൽ കലോറി വളരെ കുറവാണ്. കൂടാതെ ഇതിൽ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് വയറ് നിറയാനും വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
Image credits: Freepik
Malayalam
മുലപ്പാൽ വർധിക്കും
പപ്പായ കഴിക്കുന്നത് ഓക്‌സിടോസിൻ ഉത്പാദനം കൂട്ടാനും മുലപ്പാൽ വർധിക്കാനും സഹായിക്കും.
Image credits: social media
Malayalam
പ്രതിരോധ ശേഷി കൂട്ടും
പപ്പായയിൽ പോളിഫിനോൾ, ആന്റിഓക്സിഡന്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോഗങ്ങളെ ചെറുക്കാനും രോഗ പ്രതിരോധ ശേഷി കൂട്ടാനും സഹായിക്കും.