പപ്പായ പതിവായി കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു.
ആന്റിഓക്‌സിഡന്റുകൾ (കരോട്ടിനോയിഡുകൾ, ലൈക്കോപീൻ), വിറ്റാമിൻ എ, സി, പപ്പൈൻ എന്ന എൻസൈം എന്നിവയാൽ സമ്പുഷ്ടമായ പഴമാണ് പപ്പായ.
food Feb 19 2026
Author: Resmi Sreekumar Image Credits:Getty
Malayalam
പപ്പായ കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക ചെയ്യുന്നു.
ലൈക്കോപീൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ ചുളിവുകളും സൂര്യപ്രകാശം മൂലമുള്ള കേടുപാടുകളും കുറയ്ക്കുകയും ചെയ്യുന്നു.
Image credits: Pinterest
Malayalam
ഹൃദ്രോഗങ്ങളിൽ നിന്നും ചില അർബുദങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.
പപ്പായയിലെ ഉയർന്ന നാരുകളുടെയും ജലത്തിന്റെയും അളവ് മലബന്ധം ഒഴിവാക്കാനും വീക്കം കുറയ്ക്കാനും ഹൃദ്രോഗങ്ങളിൽ നിന്നും ചില അർബുദങ്ങളിൽ നിന്നും സംരക്ഷിക്കാനും സഹായിക്കുന്നു.
Image credits: Pinterest
Malayalam
പപ്പായ ശരീരത്തെ അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു.
രോഗപ്രതിരോധ പ്രവർത്തനത്തിന് അത്യാവശ്യമായ വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമായ പപ്പായ ശരീരത്തെ അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു.
Image credits: social media
Malayalam
പപ്പായയിലെ ഉയർന്ന പൊട്ടാസ്യം അളവ് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു.
പപ്പായയിലെ ഉയർന്ന പൊട്ടാസ്യം അളവ് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. നാരുകളും ആന്റിഓക്‌സിഡന്റുകളും (കരോട്ടിനോയിഡുകൾ പോലുള്ളവ) കൊളസ്‌ട്രോൾ അളവ് മെച്ചപ്പെടുത്തുന്നു.
കുറഞ്ഞ കലോറിയും ഉയർന്ന നാരുകളും അടങ്ങിയ പപ്പായ ശരീരഭാരം കുറയ്ക്കാൻ ഉത്തമവും പോഷകസമൃദ്ധവുമായ പഴമാണ്. അമിത വിശപ്പ് തടയാൻ സഹായിക്കുന്നു.
Image credits: social media
Malayalam
വിവിധ നേത്രരോഗങ്ങളെ അകറ്റാനും കാഴ്ചശക്തി കൂട്ടാനും സഹായിക്കും
ബീറ്റാ കരോട്ടിൻ, സിയാക്സാന്തിൻ എന്നിവയാൽ സമ്പന്നമായ പപ്പായ കണ്ണുകളെ സംരക്ഷിക്കുന്നു. കൂടാതെ, റെറ്റിനയെ സംരക്ഷിക്കാനും പ്രായവുമായി ബന്ധപ്പെട്ട കാഴ്ചക്കുറവ് തടയാനും സഹായിക്കുന്നു.