ഉലുവയില വർഷം മുഴുവൻ ഫ്രഷായി സൂക്ഷിക്കാം; ഇതാ 5 വഴികൾ!
ഉലുവയില വർഷം മുഴുവൻ ഫ്രഷായി സൂക്ഷിക്കാന്‍ ഇതാ ചില വഴികള്‍:
food Mar 04 2026
Author: Anooja Nazarudheen Image Credits:Getty
Malayalam
പേപ്പർ ടവലിൽ പൊതിഞ്ഞ് വെക്കാം
ഒരാഴ്ചയ്ക്കുള്ളിൽ ഉപയോഗിക്കാനാണെങ്കിൽ, ഉലുവയില കഴുകാതെ ഒരു പേപ്പർ ടവലിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ വെക്കുക. പേപ്പർ ടവൽ ഈർപ്പം വലിച്ചെടുക്കുന്നത് കൊണ്ട് ഇലകൾ ചീഞ്ഞുപോകാതെ ഫ്രഷായി ഇരിക്കും.
Image credits: Getty
Malayalam
ഉലുവയില ഫ്രീസ് ചെയ്യാം
ഉലുവ ഇലകൾ കഴുകി, വെള്ളം പൂർണ്ണമായി തുടച്ചുമാറ്റുക. ശേഷം ചെറുതായി അരിഞ്ഞ് സിപ് ലോക്ക് ബാഗുകളിലോ ഐസ് ട്രേകളിലോ നിറച്ച് ഫ്രീസറിൽ വെക്കുക. കറി വെക്കുമ്പോൾ ഇത് നേരിട്ട് ഉപയോഗിക്കാം.
Image credits: Getty
Malayalam
വെയിലത്ത് വെച്ച് ഉണക്കിയെടുക്കാം
ഉലുവയിലയുടെ മണം ദീർഘകാലം കിട്ടാൻ ഇലകൾ കഴുകി, വെള്ളം കളഞ്ഞ് ഒരു തുണിയിൽ 2-3 ദിവസം വെയിലത്ത് വെച്ച് ഉണക്കിയെടുക്കണം. ഇത് പൊടിച്ച് പാത്രത്തിൽ അടച്ചുവെച്ചാൽ വർഷം മുഴുവൻ ഉപയോഗിക്കാം.
Image credits: Getty
Malayalam
ഉലുവയില പേസ്റ്റ് ക്യൂബുകൾ
കഴുകി ഉണക്കിയ ഇലകൾ എണ്ണയും വെള്ളവും ചേർത്ത് നല്ല പേസ്റ്റായി അരച്ചെടുക്കുക. ഈ പേസ്റ്റ് ഐസ് ട്രേയിൽ ഒഴിച്ച് ഫ്രീസ് ചെയ്യുക. ക്യൂബുകളായി കഴിഞ്ഞാൽ, ഫ്രീസർ ബാഗിലേക്ക് മാറ്റാം.
Image credits: Getty
Malayalam
വറുത്തുപൊടിച്ചെടുക്കാം
വെയിലത്ത് ഉണക്കിയെടുത്ത ഇലകൾ ഒരു പാത്രത്തിലിട്ട് 1-2 മിനിറ്റ് ചെറുതീയിൽ വറുക്കുക. ശേഷം തരുതരുപ്പായി പൊടിച്ച് വായു കടക്കാത്ത കുപ്പിയിലാക്കി വെക്കാം.