ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടുകയും, അത് പല ആരോഗ്യ പ്രശ്നങ്ങള്‍ വരാനും കാരണമാകാം. യൂറിക് ആസിഡ് കുറയ്ക്കാൻ ഈ പഴങ്ങൾ കഴിക്കൂ.
food Jul 05 2026
Author: Ameena Shirin Image Credits:Getty
Malayalam
ബെറീസ്
ബെറീസിൽ ധാരാളം വിറ്റാമിൻ സിയും ആന്തോസയാനിനും അടങ്ങിയിട്ടുണ്ട്. ഇതിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങൾ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
Image credits: Getty
Malayalam
സിട്രസ്
സിട്രസിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാനും സഹായിക്കും.
Image credits: Getty
Malayalam
വാഴപ്പഴം
വാഴപ്പഴത്തിൽ ധാരാളം വിറ്റാമിൻ സിയും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് ചെറിയ അളവിൽ കഴിക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കും.
Image credits: Getty
Malayalam
ആപ്പിൾ
ആപ്പിൾ, പിയർ എന്നിവ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും അതിലൂടെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
കിവി
കിവി, പേരയ്ക്ക എന്നിവയിൽ ധാരാളം ഫൈബറും ജലാംശവും ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
Image credits: Getty
Malayalam
ചെറി
ചെറിയിൽ ധാരാളം ആന്തോസയാനിനും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.