മത്തങ്ങ വിത്തുകള്‍ കഴിക്കുന്നതിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
മഗ്നീഷ്യം, ഒമേഗ ഫാറ്റി ആസിഡുകള്‍ തുടങ്ങിയവ അടങ്ങിയ മത്തങ്ങ വിത്തുകള്‍ രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
വിറ്റാമിൻ സി, ഇ, സിങ്ക്, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ മത്തങ്ങ വിത്തുകള്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനത്തിന് മത്തങ്ങ വിത്തുകള്‍ സഹായിക്കും.
സിങ്ക്, മഗ്നീഷ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ മത്തങ്ങ വിത്തുകള്‍ പതിവായി കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
ദിവസവും രാവിലെ ഒരു ടീസ്പൂണ്‍ മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകള്‍ ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
കലോറി കുറവും ഫൈബര്‍ അടങ്ങിയതുമായ ഇവ വിശപ്പ് കുറയ്ക്കാനും അമിത വണ്ണം കുറയ്ക്കാനും സഹായിക്കും.
വിറ്റാമിന്‍ സി, സിങ്ക്, സെലീനിയം, അയേണ്‍ തുടങ്ങിയവ അടങ്ങിയ മത്തങ്ങ വിത്തുകള്‍ ചര്‍മ്മം, തലമുടി എന്നിവയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
പ്രമേഹബാധിതര്‍ക്ക് കഴിക്കാം ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ പഴങ്ങള്‍
ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ വീട്ടിലുള്ള ഈ ഭക്ഷണങ്ങള്‍ കഴിക്കാം
ചീത്ത കൊളസ്ട്രോള്‍ കൂട്ടുന്ന ഭക്ഷണങ്ങള്‍
പതിവായി കഴിക്കുന്ന ഈ ഭക്ഷണങ്ങള്‍ ക്യാൻസര്‍ സാധ്യത കൂട്ടും