വൃക്കയിൽ കല്ല് വരുന്നത് തടയാൻ നിർബന്ധമായും ചെയ്യേണ്ട ചില കാര്യങ്ങൾ.
health Jul 05 2026
Author: Ameena Shirin Image Credits:Getty
Malayalam
വെള്ളം കുടിക്കാം
വൃക്കയിലെ കല്ലുകളെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗം ശരീരം എപ്പോഴും ഹൈഡ്രേറ്റഡ് ആയി നിലനിർത്തുക എന്നതാണ്. അതിനാൽ ധാരാളം വെള്ളം കുടിക്കാം.
Image credits: Getty
Malayalam
ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക
വൃക്കയിൽ ഉണ്ടാകുന്ന കല്ലുകളിൽ മിക്കതും കാൽസ്യം ഓക്സലേറ്റ് ഇനത്തിൽപ്പെട്ടതാണ്. മൂത്രത്തിലൂടെ അമിതമായി കാൽസ്യം പുറന്തള്ളപ്പെടുമ്പോഴാണ് ഇവ ഉണ്ടാകുന്നത്. അതിനാൽ ഉപ്പ് നിയന്ത്രിക്കാം.
Image credits: Getty
Malayalam
ഓക്സലേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ
ചില സസ്യവിഭവങ്ങളിൽ കാണപ്പെടുന്ന ഒന്നാണ് ഓക്സലേറ്റുകൾ. ഭക്ഷണത്തിൽ ഓക്സലേറ്റിന്റെ അളവ് കൂടുമ്പോൾ അവ മൂത്രത്തിലെ കാൽസ്യവുമായി ചേർന്ന് കല്ലുകളായി മാറും.ഇത്തരം ഭക്ഷണങ്ങൾ നിയന്ത്രിക്കാം.
Image credits: Getty
Malayalam
കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ
കാൽസ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വൃക്കയിൽ കല്ല് വരുന്നതിനെ തടയും.
Image credits: Getty
Malayalam
മാംസാഹാരം കുറയ്ക്കുക
മാംസാഹാരങ്ങളിൽ കാണപ്പെടുന്ന പ്യൂരിനുകൾ തകരുമ്പോഴുണ്ടാകുന്ന അവശിഷ്ടമാണ് യൂറിക് ആസിഡ്. ഇത് അടിഞ്ഞുകൂടുമ്പോഴാണ് യൂറിക് ആസിഡ് കല്ലുകൾ ഉണ്ടാകുന്നത്. അതിനാൽ മാംസാഹാരം കുറയ്ക്കുക.
Image credits: Getty
Malayalam
പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക
പഞ്ചസാരയുടെ അമിത ഉപയോഗം കാൽസ്യം കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
Image credits: others
Malayalam
അമിതശരീരഭാരം കുറയ്ക്കുക
അമിതവണ്ണമുള്ളവരിൽ വൃക്കയിൽ കല്ലുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് മൂത്രത്തിന്റെ പിഎച്ച് അളവ് കുറയ്ക്കുകയും കാൽസ്യം, ഓക്സലേറ്റ്, യൂറിക് ആസിഡ് എന്നിവ പുറന്തള്ളാൻ കാരണമാവുകയും ചെയ്യുന്നു.