Malayalam

കുടലിന്റെ ആരോഗ്യം

മഴക്കാലത്ത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Malayalam

പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കാം

തൈര്, മോര്, അച്ചാർ തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: Pinterest
Malayalam

പ്രോസസ്ഡ് ഭക്ഷണങ്ങൾ നിയന്ത്രിക്കാം

മഴക്കാലത്ത് പ്രോസസ്ഡ് ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് നിയന്ത്രിക്കാം. ഇത് നിങ്ങളുടെ ദഹനത്തെ ബാധിക്കാൻ സാധ്യത കൂടുതലാണ്.

Image credits: Getty
Malayalam

സ്ട്രീറ്റ് ഫുഡ്ഡുകൾ ഒഴിവാക്കാം

മഴക്കാലത്ത് വഴിയരികിൽ നിന്നും ഭക്ഷണങ്ങൾ വാങ്ങി കഴിക്കുന്നത് ഒഴിവാക്കാം. കാരണം വൃത്തിയുള്ള സ്ഥലങ്ങളിൽ ആയിരിക്കണമെന്നില്ല ഭക്ഷണങ്ങൾ തയ്യാറാക്കുന്നത്. ഇത് രോഗങ്ങൾ പിടിപെടാൻ കാരണമാകും.

Image credits: Instagram
Malayalam

വെള്ളം കുടിക്കാം

മഴക്കാലത്തും നിർജ്ജലീകരണം ഉണ്ടാകാം. ഇത് നിങ്ങളുടെ ദഹനത്തെ നേരിട്ട് ബാധിക്കുന്നു. അതിനാൽ രോഗങ്ങളെ ചെറുക്കാൻ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.

Image credits: Freepik
Malayalam

വ്യായാമങ്ങൾ ചെയ്യാം

ദിവസവും വ്യായാമങ്ങൾ ചെയ്യുന്നത് ആരോഗ്യം മെച്ചപ്പെടുത്താനും നല്ല ദഹനം ലഭിക്കാനും സഹായിക്കും. 

Image credits: Getty
Malayalam

സുഗന്ധവ്യഞ്ജനങ്ങൾ

മഞ്ഞൾ, ജീരകം, ഇഞ്ചി എന്നിവയിൽ ധാരാളം ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ല ദഹനം ലഭിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

ഭക്ഷണം ഒഴിവാക്കരുത്

കൃത്യമായി ഭക്ഷണം കഴിക്കാതിരിക്കുന്നത് നിങ്ങളുടെ ദഹന സംവിധാനത്തെ ബാധിക്കുന്നു. ഇത് പലതരം ഉദരരോഗങ്ങൾക്കും കാരണമായേക്കാം.

Image credits: Getty
Malayalam

പാകം ചെയ്ത ഭക്ഷണങ്ങൾ കഴിക്കാം

നന്നായി പാകം ചെയ്ത ഭക്ഷണങ്ങൾ മാത്രം കഴിക്കാൻ ശ്രദ്ധിക്കണം. അല്ലാത്തവയിൽ രോഗങ്ങൾ പടർത്തുന്ന അണുക്കളും അഴുക്കും ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.

Image credits: ChatGPT AI
Malayalam

പാൽ ഉത്പന്നങ്ങൾ നിയന്ത്രിക്കാം

മഴക്കാലത്ത് പാൽ ഉത്പന്നങ്ങളുടെ അമിതമായ ഉപയോഗം കുറയ്ക്കാം. ഇത് വയറ് വീർക്കുന്നതിനും ദഹനം തടസപ്പെടുന്നതിനും കാരണമാകും.

Image credits: Getty

വെളുത്തുള്ളി കഴിച്ചാൽ ലഭിക്കുന്ന 8 ആരോ​ഗ്യ​ഗുണങ്ങൾ

ഫാറ്റി ലിവറിനെ ചെറുക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 8 ഭക്ഷണങ്ങൾ

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് പച്ചക്കറികൾ

ക്ഷീണം അകറ്റുന്നതിന് കഴിക്കേണ്ട 6 ഭക്ഷണങ്ങൾ