മുരിങ്ങയില പൊടി സൂപ്പറാണ്, ഇനി മുതൽ ഡയറ്റിൽ ഉൾപ്പെടുത്തൂ
health Jun 04 2025
Author: Web Desk Image Credits:Getty
Malayalam
മുരിങ്ങയില പൊടി
വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, അവശ്യ അമിനോ ആസിഡുകൾ എന്നിവ മുരിങ്ങയില പൊടിയിൽ അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
രോഗപ്രതിരോധ ശേഷി കൂട്ടുന്നു
വിറ്റാമിൻ സി, വിറ്റാമിൻ എ, ഇരുമ്പ്, സിങ്ക് തുടങ്ങിയവ അടങ്ങിയിട്ടുള്ളതിനാൽ മുരിങ്ങയില പൊടി രോഗപ്രതിരോധ ശേഷി കൂട്ടുന്നു.
Image credits: Getty
Malayalam
ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കും
രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഐസോത്തിയോസയനേറ്റ്‌സ് പോലുള്ള സംയുക്തങ്ങൾ മുരിങ്ങയിൽ അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
പ്രമേഹ സാധ്യത തടയും
ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും മുരിങ്ങപ്പൊടിക്ക് കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
Image credits: Getty
Malayalam
മുരങ്ങയില
മുരിങ്ങയില പൊടി ആരോഗ്യകരമായ കുടൽ മൈക്രോബയോം നിലനിർത്തുകയും ചെയ്യുന്നു. വയറു വീർക്കൽ, മലബന്ധം, ഗ്യാസ്ട്രൈറ്റിസ് തുടങ്ങിയ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കും
മുരിങ്ങാപ്പൊടിയിലെ ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഏജന്റുകളും ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുന്നതിന് സഹായകമാണ്.
Image credits: Getty
Malayalam
തലച്ചോറിനെ സംരക്ഷിക്കും
തലച്ചോറിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് അത്യാവശ്യമായ ഇരുമ്പും പ്രോട്ടീനും മുരിങ്ങയില പൊടിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
എല്ലുകളെ സംരക്ഷിക്കും
കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമായ മുരിങ്ങപ്പൊടി എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു.