അൽഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന നോക്കാം.
പതിവായി കായികാധ്വാനങ്ങളില്‍ ഏര്‍പ്പെടുക. വ്യായാമം ചെയ്യുന്നത് അസ്‍ഷിമേഴ്സിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക. പഴങ്ങളും പച്ചക്കറികളും, ധാന്യങ്ങളും, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയെല്ലാം പതിവായി ഉള്‍പ്പെടുത്തുക. മധുരം, ജങ്ക് ഫുഡ് നിയന്ത്രിക്കുക.
ശരിയായ ഉറക്കവും തലച്ചോറിന്‍റെ ആരോഗ്യത്തിന് നിര്‍ബന്ധമാണ്. ദിവസവും ഏഴോ എട്ടോ മണിക്കൂര്‍ തുടര്‍ച്ചയായി ഉറക്കം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക.
ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ, അമിതവണ്ണം എന്നിവ കൃത്യമായി നിയന്ത്രിക്കുന്നത് തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കാൻ അത്യന്താപേക്ഷിതമാണ്.
മാനസികസമ്മര്‍ദ്ദം അഥവാ സ്ട്രെസ് കുറയ്ക്കുക. യോഗ, വായന തുടങ്ങിയ ശീലങ്ങള്‍ വളര്‍ത്തുക.
മദ്യപാനം, പുകവലി എന്നീ ദുശ്ശീലങ്ങള്‍ തലച്ചോറിനെ ക്രമേണ ദോഷകരമായി ബാധിക്കാം.
വാഹനങ്ങൾ ഓടിക്കുമ്പോൾ ഹെൽമെറ്റും സീറ്റ് ബെൽറ്റും ഉപയോഗിക്കുക. വീഴ്ചകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.
റൂമറ്റോയ്ഡ് ആർത്രൈറ്റിസ്; ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍
ക്യാന്‍സര്‍ സാധ്യത കൂട്ടുന്ന ഭക്ഷണങ്ങൾ
ലിവർ സിറോസിസ്; ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്
ഓർമ്മശക്തി കൂട്ടാൻ ഇവ കഴിച്ചാൽ മതി