Malayalam

ലിവർ സിറോസിസ്; ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്

ലിവർ സിറോസിസിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Malayalam

മഞ്ഞപ്പിത്തം

ചർമ്മത്തിലും കണ്ണുകളിലും മഞ്ഞനിറം കാണപ്പെടുന്നത് ലിവർ സിറോസിസിന്‍റെ ലക്ഷണമാകാം.

Image credits: Pinterest
Malayalam

വയറിലെ അസ്വസ്ഥത, വേദന, വീക്കം

വയറില്‍ വീക്കം, അസ്വസ്ഥത, വേദന എന്നിവയും ലിവര്‍ സിറോസിസിന്‍റെ ഭാഗമായി ഉണ്ടാകാം.

Image credits: Getty
Malayalam

ചർമ്മത്തിലെ ചൊറിച്ചിൽ

കരൾ പ്രവർത്തനം തകരാറിലാകുന്നത് മൂലം ചർമ്മത്തിൽ തിണർപ്പ്, ചർമ്മത്തില്‍ കഠിനമായ ചൊറിച്ചിൽ എന്നിവയും ഉണ്ടാകാം.

Image credits: Getty
Malayalam

കാലുകളിലും വയറ്റിലും നീര്

കാലുകളിലും വയറ്റിലും നീര്, ഉപ്പൂറ്റിയിലും പാദങ്ങളിലും ദ്രാവകം കെട്ടിക്കിടന്ന് വീക്കം ഉണ്ടാകുന്നതും ലിവർ സിറോസിസിന്‍റെ ലക്ഷണമാകാം.

Image credits: Getty
Malayalam

ഇരുണ്ട മൂത്രവും വിളറിയ മലവും

ലിവർ സിറോസിസിന്‍റെ സൂചനയായി ഇരുണ്ട മൂത്രവും വിളറിയ മലവും ചിലരില്‍ കാണപ്പെടാം.

Image credits: Getty
Malayalam

ചതവും രക്തസ്രാവവും

ലിവര്‍ സിറോസിസ് ഉള്ള വ്യക്തികൾക്ക് ചെറിയ മുറിവുകളിൽ നിന്ന് പോലും ഇടയ്ക്കിടെ ചതവും രക്തസ്രാവവും അനുഭവപ്പെടാം.

Image credits: Getty
Malayalam

വിശപ്പില്ലായ്മ, ഭാരം കുറയൽ

അമിത ക്ഷീണം, വിശപ്പില്ലായ്മ, ഭാരം കുറയൽ, ഓക്കാനം, ഛര്‍ദ്ദി എന്നിവയാണ് മറ്റ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ.

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Image credits: Getty

ഓർമ്മശക്തി കൂട്ടാൻ ഇവ കഴിച്ചാൽ മതി

ബിപി നിയന്ത്രിക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

ബ്രെയിനിനെ സൂപ്പറാക്കാൻ കഴിക്കാം ഈ ഒൻപത് ഭക്ഷണങ്ങൾ

സൂക്ഷിക്കുക, കിഡ്നി സ്റ്റോണിന്‍റെ ഈ ലക്ഷണങ്ങളെ അവഗണിക്കേണ്ട