മുടികൊഴിച്ചിൽ കുറയ്ക്കാൻ നെല്ലിക്ക ; ഉപയോഗിക്കേണ്ട വിധം
health Apr 08 2026
Author: Resmi Sreekumar Image Credits:Getty
Malayalam
മുടിക്ക് പോഷകസമൃദ്ധമാണ് ഭക്ഷണമാണ് നെല്ലിക്ക
വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ നെല്ലിക്ക മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും മുടിയുടെ വളർച്ചയ്ക്ക് കൊളാജൻ വർദ്ധിപ്പിക്കുകയും അകാല നര തടയുകയും ചെയ്യുന്നു.
നെല്ലിക്ക തലയോട്ടിയിലെ രക്തചംക്രമണവും കൊളാജൻ ഉൽപാദനവും വർദ്ധിപ്പിക്കുകയും മുടി വളർച്ച വേഗത്തിലാക്കുകയും ചെയ്യുന്നു. കൂടാതെ, മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ഒലിവ് ഓയിലും നെല്ലിക്കയുടെ നീരും
4 ടേബിൾ സ്പൂൺ ഒലിവ് ഓയിലും മൂന്ന് നെല്ലിക്കയുടെ നീരും ചേർത്ത് തിളപ്പിക്കുക. തണുത്ത ശേഷം തലയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ട് നേരം തല നന്നായി മസാജ് ചെയ്യുക.
Image credits: Getty
Malayalam
നെല്ലിക്കയും തെെരും
നെല്ലിക്ക പൊടി വെള്ളത്തിലോ തൈരിലോ ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുടിയിലും തലയോട്ടിയിലും നന്നായി തേച്ച് പിടിപ്പിക്കുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ തല കഴുകുക.
Image credits: freepik
Malayalam
ഉണങ്ങിയ നെല്ലിക്ക
ഉണങ്ങിയ നെല്ലിക്ക വെളിച്ചെണ്ണയിലിട്ട് തിളപ്പിച്ച ശേഷ ആ എണ്ണ തലയോട്ടിയിൽ മസാജ് ചെയ്യുന്നത് മുടി കൊഴിച്ചിൽ തടയാൻ സഹായിക്കും.