ഭക്ഷണത്തിന് ശേഷം അൽപം പെരുംജീരകം ചവച്ചരച്ച് കഴിച്ചോളൂ, കാരണം
ഏറ്റവും പോഷകങ്ങൾ അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് പെരുംജീരകം. ഭക്ഷണത്തിന് ശേഷം അൽപം പെരുംജീരകം കഴിച്ചാൽ നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്.
ആർത്തവ വേദനയും വയറുവേദനയും കുറയ്ക്കാൻ പെരുംജീരകം സഹായിക്കുന്നു.
രക്തസമ്മർദ്ദം ആരോഗ്യകരമായി നിലനിർത്താൻ പെരുംജീരക ചവച്ചരച്ച് കഴിക്കുക. പെരുംജീരകത്തിൽ പൊട്ടാസ്യം കൂടുതലായതിനാൽ ഹൃദയമിടിപ്പിനെയും രക്തസമ്മർദ്ദത്തെയും നിയന്ത്രിക്കുന്നു.
നിങ്ങൾക്ക് ദഹനക്കേട്, മലബന്ധം എന്നിവ ഉണ്ടെങ്കിൽ പെരുംജീരകം ചവച്ചരച്ച് കഴിക്കുക. ഇത് വയറിലെ വേദന ശമിപ്പിക്കും.
ആസ്ത്മ, കഫക്കെട്ട് മൂലമുള്ള ചുമ എന്നിവയാൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് പെരുംജീരകം കഴിച്ച് ആസ്ത്മ, സൈനസ്, കഫക്കെട്ട് എന്നിവ നിയന്തിരിക്കുവാൻ സാധിക്കും.
പെരുംജീരകം ചവയ്ക്കുന്നത് വായ്നാറ്റം അകറ്റാനും ഉമിനീർ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ഒരു സ്വാഭാവിക ശ്വസന ഉന്മേഷദായകമായി പ്രവർത്തിക്കുന്നു
പെരുംജീരകത്തിന് മൃദുവായ ആന്റിസ്പാസ്മോഡിക് ഗുണങ്ങളുണ്ട്. ഇത് വയറുവേദനയും കുടൽ അസ്വസ്ഥതയും കുറയ്ക്കും.
വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിക്കുന്നത് ശീലമാക്കൂ, കാരണം
നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഏഴ് മോശം ശീലങ്ങൾ
മുഖക്കുരു അകറ്റാൻ ഇതാ അഞ്ച് സിമ്പിൾ ടിപ്സ്
സ്ട്രെസ് കുറയ്ക്കാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ