Malayalam

പഴത്തൊലി ഇനി മുതൽ കളയരുതേ, ചർമ്മവും മുടിയും അടിപൊളിയാക്കാം

പഴം കഴിച്ചു കഴിഞ്ഞാൽ പഴത്തൊലി എല്ലാവരും കളയാറാണ് പതിവ്. എന്നാൽ ഇനി മുതൽ പഴത്തൊലി കളയരുതേ. പഴത്തൊലി മാത്രം ഉപയോഗിച്ച് ചർമത്തിന്റെയും മുടിയുടെയും സൗന്ദര്യം വർദ്ധിപ്പിക്കാം.

Malayalam

വരണ്ട ചർമ്മത്തെ ജലാംശമുള്ളതാക്കാനും മൃദുവാക്കി മാറ്റാനും സഹായിക്കുന്നു

പൊട്ടാസ്യം ധാരാളമായി അടങ്ങിയതിനാൽ ഈർപ്പം നിലനിൽക്കുന്നതിനാലും ഇത് വരണ്ട ചർമ്മത്തെ ജലാംശമുള്ളതാക്കാനും മൃദുവാക്കി മാറ്റാനും സഹായിക്കുന്നു.

Image credits: Pinterest
Malayalam

ചർമത്തിലുണ്ടാകുന്ന നേർത്ത വരകളും ചുളിവുകളും ഇല്ലാതാക്കും

വാഴപ്പഴത്തിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ചർമത്തിലുണ്ടാകുന്ന നേർത്ത വരകളും ചുളിവുകളും ഇല്ലാതാക്കാൻ ഇവ സഹായിക്കുന്നു.

Image credits: Pinterest
Malayalam

മുഖക്കുരുവിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു

ചർമത്തിൽ ഒരു പഴത്തൊലി ഉപയോഗിച്ച് പതിവായി മസാജ് ചെയ്യുന്നത് മുഖക്കുരുവിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

Image credits: Pinterest
Malayalam

മുഖത്തെ ചുളിവുകളും നേർത്ത വരകളും അകറ്റും

മുഖക്കുരു മാറ്റുന്നതിനും പതിവായി അഞ്ച് മിനിറ്റ് നേരം പഴത്തൊലി മുഖത്തും ശരീരത്തിലും മസാജ് ചെയ്യുക. മുഖത്തെ ചുളിവുകളും നേർത്ത വരകളും മായ്ച്ചു കളയാനും പഴത്തൊലി ഏറെ ഉപകാരപ്രദമാണ്.

Image credits: Pinterest
Malayalam

മുടിയിഴകൾ പൊട്ടി പോകുന്നത് തടയുന്നു

തലയോട്ടിയിൽ ഈർപ്പം നിലനിർത്തുകയും വരൾച്ച കുറയ്ക്കുകയും ചെയ്യും. മുടിയിഴകൾ പൊട്ടി പോകുന്നത് തടയാനും മുടി നരയ്ക്കുന്നതിന് പ്രധാന കാരണമായ ഓക്സിഡേറ്റീവ് സ്ട്രെസും ഇത് കുറയ്ക്കുന്നു.

Image credits: Freepik
Malayalam

ഡാർക്ക് സർക്കിളുകളും അകറ്റാൻ പഴത്തൊലി നല്ലതാണ്

കൺതടത്തിലെ കറുപ്പ് നിറവും ഡാർക്ക് സർക്കിളുകളും അകറ്റാൻ പഴത്തൊലി നല്ലതാണ്. പഴത്തൊലിയും കറ്റാർവാഴയും ചേർത്ത് അരച്ച മിശ്രിതം കണ്ണുകൾക്ക് ചുറ്റും പുരട്ടുക.

Image credits: Freepik

കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട അഞ്ച് പഴങ്ങൾ

ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ ഒഴിവാക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

പാദങ്ങൾ വിണ്ടുകീറുന്നുണ്ടോ? എങ്കിൽ ഇതാ മാറ്റാൻ വീട്ടിലുണ്ട് ആറ് വഴികൾ

വെള്ളരിക്കയുടെ തൊലി കളയരുത്, ​ഇങ്ങനെയൊക്കെ ഉപയോ​ഗിക്കാം