Health
പഴം കഴിക്കുമെങ്കിലും അവയുടെ തൊലി സാധാരണയായി കളയാറാണ് പതിവ്. ഇനി മുതൽ പഴത്തിന്റെ തൊലി കളയരുത്.
മുടി വേഗം വളരുന്നതിനും മുടികൊഴിച്ചിൽ അകറ്റുന്നതിനും മികച്ചതാണ് വാഴപ്പഴത്തിന്റെ തൊലി.
പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിന്‍ ബി 6 എന്നിവ അടങ്ങിയ വാഴപ്പഴത്തിന്റെ തൊലി തലയോട്ടിയെ ആരോഗ്യമുള്ളതാക്കുകയും മുടിവളർച്ച വേഗത്തിലാക്കുകയും ചെയ്യും.
ഒരു കപ്പ് വെള്ളത്തിൽ വാഴപ്പഴത്തിന്റെ തൊലിയിട്ട് 15 മിനുട്ട് നേരം തിളപ്പിച്ചെടുക്കുക. ശേഷം ഈ വെള്ളം തണുക്കാനായി വയ്ക്കുക.
ശേഷം വെള്ളം ഉപയോഗിച്ച് തല നന്നായി കഴുകുക. ആഴ്ചയിൽ രണ്ട് തവണ ചെയ്യുക. ഇത് മുടിയെ കരുത്തുള്ളതാക്കാൻ സഹായിക്കും.
മുടികൊഴിച്ചിൽ അകറ്റുന്നതിന് മാത്രമല്ല താരൻ അകറ്റുന്നതിനും വാഴപ്പഴത്തിന്റെ തൊലി സഹായകമാണ്.
വാഴപ്പഴത്തിന്റെ തൊലിയിട്ട് തിളപ്പിച്ച് വെള്ളം കുടിക്കുന്നത് ബിപി നിയന്ത്രിക്കാനും സഹായിക്കുന്നു.
ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്നുണ്ടോ? അറിയാം ലക്ഷണങ്ങള്‍
ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീൻ ഇല്ലെങ്കില്‍ കാണുന്ന സൂചനകള്‍
വണ്ണം കുറയ്ക്കാൻ അത്താഴത്തിന് ശേഷം ശ്രദ്ധിക്കേണ്ടത്...
ഈ ചേരുവകൾ ചേർത്ത് പാൽ കുടിച്ചോളൂ, കാരണം