ദിവസവും ഗ്രാമ്പൂ വെള്ളം കുടിച്ചാല്‍ ഈ രോഗങ്ങളെ അകറ്റി നിർത്താം
ഒരു ടീസ്‌പൂൺ ഗ്രാമ്പൂവിൽ ഭക്ഷ്യനാരുകൾ, വിറ്റാമിൻ കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഗ്രാമ്പൂവിൽ ബീറ്റാ കരോട്ടിൻ, പൊട്ടാസ്യം എന്നിവയും ചെറിയ അളവിൽ മറ്റ് ധാതുകളും ഉണ്ട്.
നിരവധി ഗുണങ്ങളുള്ള യൂജെനോൾ എന്ന സംയുക്തം ഗ്രാമ്പൂവിൽ ധാരാളമുണ്ട്. ഒരു ഗ്രാമ്പൂ ദിവസവും ചവയ്ക്കുന്നത് വഴി ആന്റിഓക്‌സിഡന്റുകളും മൈക്രോനൂട്രിയന്റുകളും ശരീരത്തിലെത്തും.
ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഗ്രാമ്പൂ സഹായിക്കും.
ദിവസവും രാവിലെ വെറുംവയറ്റിൽ ഗ്രാമ്പൂ വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അസിഡിറ്റി എന്നിവ കുറയ്ക്കാനും സഹായിക്കുന്നു.
ദഹനം മെച്ചപ്പെടുത്താൻ ഗ്രാമ്പൂ വെള്ളം സഹായിക്കും. കാലക്രമേണ, ഗ്യാസ്, അസിഡിറ്റി, വയറു വീർക്കൽ, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാൻ ഇത് സഹായിച്ചേക്കാം.
ജലദോഷം, ചുമ തുടങ്ങിയ സീസണൽ രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
ഗ്രാമ്പൂവിന് സ്വാഭാവിക ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. അവ വായ്‌നാറ്റം കുറയ്ക്കാനും മോണയിലെ വീക്കം, പല്ലിലെ ചെറിയ അസ്വസ്ഥതകൾ എന്നിവയിൽ നിന്ന് ആശ്വാസം നൽകാനും സഹായിക്കും.
ഗ്രാമ്പൂവിൽ കാണപ്പെടുന്ന യൂജെനോൾ എന്ന സംയുക്തത്തിന്റെ ഗുണങ്ങൾ കരളിന്റെ ആരോഗ്യം, സന്ധി വേദനയിൽ നിന്ന് ആശ്വാസം എന്നിവയ്ക്ക് സഹായിക്കും.