Malayalam

തേൻ കഴിച്ചാൽ അമിതവണ്ണം കുറയുമോ?

ഏറെ മധുരമുള്ളത് കൊണ്ട് തന്നെ തേൻ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ അധികവും. കൂടാതെ പലപ്പോഴും പഞ്ചസാരയ്ക്ക് നല്ലൊരു ബദലായി കണക്കാക്കപ്പെടുന്നു. 

Malayalam

യഥാർത്ഥത്തിൽ തേൻ കഴിച്ചാൽ വണ്ണം കുറയുമോ?

ശരീരഭാരം കുറയ്ക്കാൻ തേൻ പലരും കഴിക്കാറുണ്ട്. യഥാർത്ഥത്തിൽ തേൻ കഴിച്ചാൽ വണ്ണം കുറയുമോ? ശുദ്ധീകരിച്ച പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുമ്പോൾ ശരീരഭാരം കുറയ്ക്കാൻ തേൻ സഹായിക്കും.

Image credits: gemini ai
Malayalam

വയറിലെ കൊഴുപ്പ് കുറയ്ക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും

തേൻ അമിത വിശപ്പ് തടയുന്നു. ദിവസവും 1-2 ടീസ്പൂൺ, പ്രത്യേകിച്ച് ചെറുചൂടുള്ള വെള്ളമോ നാരങ്ങയോ ചേർത്ത് കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.

Image credits: gemini ai
Malayalam

കൊഴുപ്പ് അടിഞ്ഞുകൂടൽ കുറയ്ക്കുന്നു

തേൻ ശരീരഭാരം, അഡിപോസിറ്റി (കൊഴുപ്പ്), ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

Image credits: gemini ai
Malayalam

ഒരു ടേബിൾ സ്പൂൺ തേനിൽ ഏകദേശം 64 കലോറി ഉണ്ട്.

ഒരു ടേബിൾ സ്പൂൺ തേനിൽ ഏകദേശം 64 കലോറി ഉണ്ട്. അതിനാൽ അമിത ഉപയോഗം ഒഴിവാക്കുക. രാവിലെ വെറും വയറ്റിൽ അല്ലെങ്കിൽ രാത്രി ഭക്ഷണത്തിന് ശേഷം കഴിക്കുന്നതാണ് ഏറെ നല്ലത്.

Image credits: gemini ai
Malayalam

ഉപയോഗരീതി

ചൂടാക്കിയോ തിളച്ച വെള്ളത്തിലോ തേൻ ചേർക്കരുത്. ചെറുചൂടുവെള്ളം, നാരങ്ങാനീര്, അല്ലെങ്കിൽ ഇഞ്ചിനീര് എന്നിവയ്‌ക്കൊപ്പം ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.

Image credits: gemini ai
Malayalam

പ്രമേഹരോഗികൾ തേൻ കഴിക്കരുത്

പ്രമേഹരോഗികൾ തേൻ ഉപയോഗിക്കുന്നതിൽ ജാഗ്രത പാലിക്കണം. കാരണം ഇത് പഞ്ചസാരയുടെ അംശം വർദ്ധിപ്പിക്കും.

Image credits: meta ai
Malayalam

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ തേൻ അണുബാധകളെയും പനിയെയും തടയാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

തൊണ്ടവേദന കുറയ്ക്കും

തേൻ ചെറുനാരങ്ങാനീരുമായി ചേർത്ത് കഴിക്കുന്നത് തൊണ്ടവേദനയ്ക്കും ചുമയ്ക്കും ആശ്വാസം നൽകും.

Image credits: Social Media
Malayalam

ഊർജ്ജം നൽകുന്നു:

പെട്ടെന്ന് ശരീരത്തിന് ഉന്മേഷവും ഊർജ്ജവും നൽകാൻ തേൻ നല്ലതാണ്. ചർമ്മത്തിന് ഈർപ്പവും തിളക്കവും നൽകാൻ തേൻ സഹായിക്കുന്നു.

Image credits: Social media

ഈ വേനൽക്കാലത്ത് നിർബന്ധമായും കഴിക്കേണ്ട 7 പഴങ്ങൾ

ആർത്തവ സമയത്തെ വേദന മാറാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ എട്ട് ഭക്ഷണങ്ങൾ

ആര്യവേപ്പിന്റെ ഈ ഔഷധ ഗുണങ്ങള്‍ അറിയാതെ പോകരുത്