Health
മുടി തഴച്ച് വളരാൻ കറിവേപ്പില ; ഇങ്ങനെ ഉപയോഗിക്കാം
ഭക്ഷണത്തിൽ രുചി കൂട്ടിച്ചേർക്കുക മാത്രമല്ല എണ്ണമറ്റ മറ്റനേകം സൗന്ദര്യ ഗുണങ്ങൾ കറിവേപ്പിലയ്ക്കുണ്ട്.
ആന്റിഓക്‌സിഡന്റുകളാലും പ്രോട്ടീനുകളാലും സമ്പന്നമാണ് കറിവേപ്പില. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് സഹായിക്കുന്നു.
കറിവേപ്പില കൊണ്ടുള്ള ഹെയർ പാക്ക ഉപയോഗിക്കുന്നത് മുടികൊഴിച്ചിലും താരനും അകറ്റുന്നതിന് ഗുണം ചെയ്യും.
രണ്ട് സ്പൂൺ തെെരും അൽപം കറിവേപ്പില പൊടിയും യോജിപ്പിച്ച് തലയിൽ പുരട്ടുക. 20 മിനുട്ടിന് നേരം കഴുകി കളയുക. തുടർന്ന് ഷാംപൂ ഉപയോഗിച്ച് കഴുകുക.
അൽപം വെളിച്ചെണ്ണയും കറിവേപ്പില പേസ്റ്റും യോജിപ്പിച്ച് തലയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.
നെല്ലിക്ക ചെറിയ കഷ്ണങ്ങളായി മുറിച്ച് ബ്ലെൻഡറിൽ ഇടുക. ഇതിലേയ്ക്ക് ഒരു പിടി കറിവേപ്പിലയും കുറച്ച് വെള്ളവും ചേർത്ത് അരച്ചെടുക്കുക.
ഈ പാക്ക് തലയിൽ തേച്ച് പിടിപ്പിക്കുക. ഉണങ്ങിയ ശേഷം കഴുകി കളയുക.
താരൻ അകറ്റാനും മുടി തഴച്ച് വളരാനും മികച്ചതാണ് ഈ പാക്ക്.