എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
കാത്സ്യം അടങ്ങിയ പാല്‍, തൈര്, ചീസ് തുടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്കായി വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
ഇലക്കറികള്‍, ഫാറ്റി ഫിഷ്, നട്സ്, ബെറി പഴങ്ങള്‍ തുടങ്ങിയ ആന്‍റി ഇന്‍ഫ്ലമേറ്ററി ഭക്ഷണങ്ങള്‍ കഴിക്കുക.
ഉപ്പ്, പഞ്ചസാര, സംസ്കരിച്ച ഭക്ഷണങ്ങള്‍, പുകവലി, മദ്യപാനം തുടങ്ങിയവയുടെ അമിത ഉപയോഗം ഒഴിവാക്കുക.
ഭാരം കൂടുമ്പോള്‍ മുട്ടുവേദനയും മറ്റുമൊക്കെ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ ശരീരഭാരം കൂടാതെ നോക്കുക.
എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും വ്യായാമം ചെയ്യുന്നത് നല്ലതാണ്.
രാത്രി നന്നായി ഉറങ്ങുക. കാരണം ഉറക്കവും പ്രധാനമാണ്.
വൻകുടലിലെ അര്‍ബുദം; ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
മഗ്നീഷ്യത്തിന്‍റെ കുറവ്; വായില്‍ കാണപ്പെടുന്ന സൂചനകള്‍
കണ്ണുകളുടെ സമ്മർദ്ദം കുറയ്ക്കാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്
വെള്ളം കുടിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ ഇതാണ്