താരൻ അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ആറ് കാര്യങ്ങൾ
പ്രോട്ടീൻ ധാരാളമടങ്ങിയ മുട്ട താരൻ അകറ്റാൻ സഹായിക്കും. മുട്ട നന്നായി അടിച്ച് പതപ്പിച്ച ശേഷം തലയോട്ടിയിൽ പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക.
താരൻ അകറ്റാന്‍ ആഴ്ചയിൽ ഒരു ദിവസം ആവണക്കെണ്ണ ഉപയോഗിക്കാം. ഇത് തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും.
താരൻ അകറ്റാൻ മികച്ച പൊടിക്കെെയാണ് സവാള നീര്. സവാളയുടെ നീര് തലയോട്ടിയിൽ പുരട്ടി 15–20 മിനിറ്റിനു ശേഷം കഴുകിക്കളയാം.
ആഴ്ചയിലൊരിക്കൽ തെെര് കൊണ്ട് തല കഴുകുന്നത് താരൻ അകറ്റാൻ സഹായിക്കുംയ
ഒലിവ് ഓയിൽ ചൂടാക്കി തലയിൽ പുരട്ടാം. ഒരു രാത്രി ഇത് പുരട്ടി പിറ്റേന്ന് മുടി ചീകാം. ഒലിവ് ഓയിൽ ഒരു മോയ്സ്ചറൈസർ ആയി പ്രവർത്തിക്കും.
കറ്റാർവാഴ ജെല്ലിന്റെ ആന്റിബാക്ടീരിയൽ ആന്റി ഫംഗൽ ഗുണങ്ങൾ താരൻ ഇല്ലാതാക്കും. കറ്റാർവാഴ ജെൽ തലയിൽ തേച്ച് നന്നായി മസാജ് ചെയ്യുക. ശേഷം കഴുകി കളയുക.
ഹൃദയത്തെ കാക്കാൻ നിർബന്ധമായും കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ
മുടി തഴച്ച് വളരാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ
കണ്ണിന് ചുറ്റുമുള്ള ഡാർക്ക് സർക്കിൾസ് മാറാൻ ഇതാ ആറ് വഴികൾ
കരളിനെ കാക്കാൻ കഴിക്കേണ്ട 6 പഴങ്ങൾ