Malayalam

വണ്ണം കുറയ്ക്കാൻ‌ ഡയറ്റിലാണോ ? എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ

ശരീരഭാരം കുറയ്ക്കുന്നതിൽ ഡയറ്റ് പ്രധാന പങ്കാണ് വഹിക്കുന്നത്. പ്രോട്ടീനും നാരുകളും അടങ്ങിയ പ്രഭാതഭക്ഷണം വിശപ്പ് കുറയ്ക്കാനും അതേസമയം കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.

Malayalam

വണ്ണം കുറയ്ക്കാൻ‌ ഡയറ്റിലാണോ ?

ശരീരഭാരം കുറയ്ക്കാൻ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്..

Image credits: Getty
Malayalam

പയറുവർഗങ്ങൾ

ചെറുപയറിലും മറ്റ് പയറുവർഗങ്ങളിലും പ്രോട്ടീനും നാരുകളും കൂടുതലാണ്. ഇത് ദിവസത്തിന്റെ കലോറി ഉപഭോഗം കുറയ്ക്കുന്നു. 

Image credits: Pinterest
Malayalam

വെള്ളക്കടല

വിശപ്പ് നിയന്ത്രിക്കുന്നതിനും ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനും വെള്ളക്കടല സഹായിക്കുന്നു. സാലഡോ അല്ലാതെയോ വെള്ളക്കടല കഴിക്കാവുന്നതാണ്.

Image credits: Meta AI
Malayalam

മുട്ട

മുട്ട കഴിക്കുന്നത് അമിത വിശപ്പ് തടയുകയും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുന്നു.

Image credits: Getty
Malayalam

മില്ലറ്റുകൾ

മില്ലറ്റുകളിൽ നാരുകൾ കൂടുതലാണ്. കൂടാതെ ഗ്ലൈസെമിക് സൂചികയും കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്താനും കൂടുതൽ നേരം വയറു നിറയ്ക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

ഉലുവ

ഉലുവയിൽ നിന്നുള്ള നാരുകൾ അമിത വിശപ്പ് തടയുകയും ഊർജ്ജ ഉപഭോഗം കുറയ്ക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉലുവ ഇല ചേർക്കുന്നതോ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

പേരയ്ക്ക

കലോറി കുറവും നാരുകൾ കൂടുതലും അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ പേരയ്ക്ക സഹായിക്കും. ഇത് വയറു നിറയാൻ സഹായിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു.

Image credits: Getty

നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

അവക്കാഡോ കഴിക്കുന്നത് പതിവാക്കൂ, കാരണം

തണുപ്പ് കാലത്ത് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്ന ഏഴ് സൂപ്പർഫുഡുകൾ

ഈ ആറ് ഭക്ഷണങ്ങൾ വൃക്കകളെ നശിപ്പിക്കും