വൃക്കയുടെ ആരോഗ്യത്തിൽ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. ചില ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് വൃക്കയുടെ ആരോഗ്യം നശിപ്പിക്കും.
health Nov 19 2025
Author: Resmi Sreekumar Image Credits:Getty
Malayalam
റെഡി-ടു-ഈറ്റ് ഭക്ഷണങ്ങൾ
സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉപഭോഗം, പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, റെഡി-ടു-ഈറ്റ് ഭക്ഷണങ്ങൾ എന്നിവ വൃക്ക തകരാറിലേക്ക് നയിക്കുന്നു.
Image credits: Getty
Malayalam
അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ
അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ (UPFs) കഴിക്കുന്നത് വൃക്കരോഗ വികസനത്തിന് കാരണമാകുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇത് വൃക്കകളുടെ പ്രവർത്തനത്തിലെ അപചയത്തെ ത്വരിതപ്പെടുത്തുന്നു.
Image credits: google
Malayalam
ഉപ്പ്
ഉപ്പ് കൂടുതലായാൽ വൃക്കകൾക്ക് കൂടുതൽ കഠിനമായി ജോലി ചെയ്യേണ്ടി വരും. പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ, ചിപ്സ്, ഇൻസ്റ്റന്റ് ഭക്ഷണങ്ങൾ ഇവയിൽ സോഡിയം ധാരാളമുണ്ടാവും.
Image credits: Getty
Malayalam
റെഡ് മീറ്റ്
റെഡ് മീറ്റിൽ പ്രോട്ടീനും പ്യൂരിനും ധാരാളമുണ്ട്. ഇത് യൂറിക് ആസിഡിന്റെ അളവ് കൂട്ടുകയും വൃക്കകൾക്ക് ആയാസം ഉണ്ടാക്കുകയും ചെയ്യും.
Image credits: Getty
Malayalam
സോഡ, മധുര പാനീയങ്ങള്‍
സോഡ, മധുര പാനീയങ്ങള്‍ ഇവ പതിവായി കഴിക്കുന്നത് പഞ്ചസാരയും ഫോസ്ഫറസ് അഡിറ്റീവുകളും ധാരാളമായി ശരീരത്തിലെത്താൻ കാരണമാകും. ഇവ വൃക്കരോഗത്തിനുള്ള സാധ്യത കൂട്ടുന്നു.
Image credits: Getty
Malayalam
എണ്ണ പലഹാരങ്ങൾ
എണ്ണമയമുള്ള വറുത്ത ഭക്ഷണങ്ങളിൽ അനാരോഗ്യകരമായ കൊഴുപ്പുകളും സോഡിയവും അഡിറ്റീവുകളും ധാരാളമായുണ്ട്. ഇവ പതിവായി കഴിക്കുന്നത് ശരീരഭാരം കൂട്ടുകയും ഉയർന്ന രക്തസമ്മർദത്തിനും കാരണമാകും.