മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?
കൊളസ്ട്രോൾ കൂടുമെന്ന് പേടിച്ച് പലരും മുട്ട ഒഴിവാക്കാറുണ്ട്. യഥാർത്ഥത്തിൽ മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?
പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ മികച്ച ഉറവിടമാണ് മുട്ട.
വെള്ളയുമായി താരതമ്യപ്പെടുത്തുമ്പോൾ വിറ്റാമിൻ എ, വിറ്റാമിൻ ഇ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയുടെ വലിയൊരു പങ്കും മഞ്ഞക്കരുവിൽ നിന്ന് ലഭിക്കുന്നുണ്ട്.
ആരോഗ്യവാന്മാരായ ആളുകൾക്ക് മുട്ടയുടെ മഞ്ഞക്കരു ദോഷകരമല്ലെന്നാണ് ഡോക്ടർ പറയുന്നു. പകരം, ആരോഗ്യകരമായ ഡയറ്റിന്റെ ഭാഗമാക്കാൻ സാധിക്കുന്ന ഒന്നാണ് മഞ്ഞക്കരു.
മിതമായ അളവിൽ മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് രക്തത്തിലെ കൊളസ്ട്രോൾ അളവിൽ വലിയ സ്വാധീനം ചെലുത്തുന്നില്ലെന്നാണ് പുതിയ പഠനങ്ങൾ കാണിക്കുന്നത്.
കൊളസ്ട്രോൾ വർധിപ്പിക്കുകയാണെങ്കിൽ അത് നല്ല കൊളസ്ട്രോളായിരിക്കും. ഇത് ചീത്ത കൊളസ്ട്രോളിനെ പ്രതികൂലമായി ബാധിക്കാൻ കാരണമാകുമെന്നും ഡോക്ടർ വ്യക്തമാക്കുന്നു.
മുട്ടയിലെ കൊളസ്ട്രോൾ മിക്ക ആളുകൾക്കും ദോഷം ചെയ്യില്ല. മിതമായ അളവിൽ കഴിച്ചാൽ മുട്ട പോഷക സമ്പന്നവും ഹൃദയാരോഗ്യമേകുന്നതുമായ ഒരു ഭക്ഷണമാണ്.