അറിയാം സന്ധിവാതത്തിന്‍റെ ലക്ഷണങ്ങള്‍:
സ്ഥിരമായുള്ള മുട്ടുവേദന അഥവാ സന്ധികളിൽ വേദന സന്ധിവാതത്തിന്‍റെ ഒരു പ്രധാന ലക്ഷണമാണ്.
സന്ധികളുടെ ഭാഗത്തായി നീര്‍വീക്കമുണ്ടാകുന്നതും സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളാണ്.
ചലനങ്ങള്‍ക്ക് പരിമിതി നേരിടുക, മുട്ടുകുത്തി നിന്നാലോ ഇരുന്നാലോ എഴുന്നേൽക്കാൻ പ്രയാസം അനുഭവപ്പെടുക എന്നിവയും സൂചനയാണ്.
ടോയ്‌ലറ്റിലിരിക്കാൻ മുട്ടുമടക്കുമ്പോൾ വലിച്ചിലും വേദനയും അനുഭവപ്പെടുക എന്നിവയൊക്കെ സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളാണ്.
സന്ധിവാതം സന്ധികളുടെ ചലനശേഷിയെ ബാധിക്കുന്നതിനാൽ, ചുറ്റുമുള്ള പേശികൾ കാലക്രമേണ ദുർബലമായേക്കാം.
മുട്ടിലെ തൊലി ചുവന്നിരിക്കുക, ഇടവിട്ടുള്ള പനി, നടുവേദന മുതലായവ പൊതുവെ ശ്രദ്ധിക്കേണ്ടതാണ്.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ ഇതാണ്
മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?
നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ