ചീസ് അമിതമായി കഴിച്ചാൽ ഈ ക്യാൻസറിനുള്ള സാധ്യത കൂടുതലെന്ന് പഠനം
health Jun 10 2025
Author: Resmi S Image Credits:chat GPT
Malayalam
ചീസ്
കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് ചീസ്. ചീസ് കൊണ്ടുള്ള വിഭവങ്ങൾക്ക് വൻ ഡിമാന്റുമാണ്. എന്നാൽ ചീസ് അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല.
Image credits: chat GPT
Malayalam
പഠനം
അമേരിക്കയിലെ ബെയ്‌ലർ കോളേജ് ഓഫ് മെഡിസിനിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. അമിതമായി ചീസ് കഴിക്കുന്നതിന്റെ പാർശ്വഫലങ്ങളെ കുറിച്ച് പഠനത്തിൽ പറയുന്നു.
Image credits: chat GPT
Malayalam
വൻകുടൽ ക്യാൻസർ
ചീസ് കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെയും വൻകുടൽ ക്യാൻസറിനുള്ള സാധ്യത കൂട്ടുന്നതിനും ഇടയാക്കുന്നതായി പഠനത്തിൽ പറയുന്നു.
Image credits: pexels
Malayalam
വയറുവേദന
ചീസ് അമിതമായി കഴിക്കുന്നത് നല്ല കുടൽ ബാക്ടീരിയകളെ കുറയ്ക്കുകയും വീക്കം സാധ്യത വർദ്ധിപ്പിക്കുകയും വയറുവേദന, വയറിളക്കം, വയറു വീർക്കൽ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.
Image credits: chat GPT
Malayalam
വൻകുടൽ ക്യാൻസർ
കുടൽ മൈക്രോബയോമിലെ ഈ മാറ്റങ്ങൾ വൻകുടൽ ക്യാൻസറുമായി കൂടുതലായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
Image credits: chat GPT
Malayalam
ട്യൂമറുകൾ
വൻകുടലിലെ വിട്ടുമാറാത്ത വീക്കം കോശങ്ങളെ നശിപ്പിക്കുകയും അവ മ്യൂട്ടേറ്റ് ചെയ്യാൻ കാരണമാവുകയും ചെയ്യും. ഇത് ട്യൂമറുകൾ രൂപപ്പെടുന്നതിലേക്ക് നയിച്ചേക്കാം.
Image credits: Pinterest
Malayalam
ചീസ്
അമിതമായി ചീസ് കഴിക്കുന്നത് ആമാശയത്തിന്റെയും വൻകുടലിന്റെയും രോഗപ്രതിരോധ സംവിധാനത്തിന്റെയും ക്ഷേമത്തിന് നിർണായകമായ ബാക്ടീരിയകളുടെ കുറവ് ഉണ്ടാക്കാം.
Image credits: chat GPT
Malayalam
മലബന്ധം
പൂരിത കൊഴുപ്പിന്റെ ഉയർന്ന ഉപഭോഗം വൻകുടൽ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനത്തിൽ പറയുന്നു. ചീസ് അമിതമായി കഴിക്കുന്നത് വയറു വീർക്കൽ, ഗ്യാസ്, മലബന്ധം എന്നിവയ്ക്ക് കാരണമാകും.
Image credits: chat GPT
Malayalam
മോശം കൊളസ്ട്രോൾ കൂട്ടാം
ചീസിൽ പൂരിത കൊഴുപ്പും സോഡിയവും കൂടുതലാണ്. ഇത് കൊളസ്ട്രോളിന്റെ അളവും രക്തസമ്മർദ്ദവും വർദ്ധിപ്പിക്കും, ഇത് ഹൃദയാരോഗ്യത്തിന് ഹാനികരമാകും.