എൻഡോമെട്രിയൽ ക്യാൻസർ പലപ്പോഴും ഹോർമോൺ വ്യതിയാനങ്ങൾ, സമ്മർദ്ദം, പെരിമെനോപോസ് അല്ലെങ്കിൽ മറ്റ് ദോഷകരമായ ഗൈനക്കോളജിക്കൽ അവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
Image credits: Getty
Malayalam
തുടർച്ചയായ രക്തസ്രാവം
ആർത്തവവിരാമത്തിനുശേഷം, തുടർച്ചയായതോ അപ്രതീക്ഷിതമോ ആയ രക്തസ്രാവം ഒരിക്കലും അവഗണിക്കരുത്. ഗർഭാശയത്തിൻറെ പാളിയെ ബാധിക്കുന്ന ക്യാൻസറാണ് എൻഡോമെട്രിയൽ ക്യാൻസർ.
Image credits: Getty
Malayalam
പ്രായം കുറഞ്ഞ സ്ത്രീകൾക്കും ഈ രോഗം വരാം.
ആർത്തവവിരാമത്തിനുശേഷം സ്ത്രീകളെയാണ് ഇത് മിക്കപ്പോഴും ബാധിക്കുന്നത്. എന്നിരുന്നാലും പ്രായം കുറഞ്ഞ സ്ത്രീകൾക്കും ഈ രോഗം വരാം.
Image credits: Getty
Malayalam
രക്തം കലർന്ന യോനി ഡിസ്ചാർജ് കണ്ടാൽ അവഗണിക്കരുത്
ലൈംഗിക ബന്ധത്തിന് ശേഷം രക്തസ്രാവം ഉണ്ടാവുക, നീണ്ടുനിൽക്കുന്ന ആർത്തവം, പിങ്ക് നിറത്തിലുള്ള അല്ലെങ്കിൽ രക്തം കലർന്ന യോനി ഡിസ്ചാർജ് എന്നിവയെല്ലാം ലക്ഷണങ്ങളാണ്.
Image credits: social media
Malayalam
ഇവരിൽ ക്യാൻസർ സാധ്യത കൂടുതൽ
പൊണ്ണത്തടി, പ്രമേഹം, പ്രൊജസ്ട്രോൺ സന്തുലിതാവസ്ഥയില്ലാതെ ഈസ്ട്രജനുമായി ദീർഘനേരം സമ്പർക്കം പുലർത്തൽ, കൊളോറെക്ടൽ ക്യാൻസറിന്റെ പാരമ്പര്യം എന്നിവരിൽ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.
Image credits: social media
Malayalam
സമ്മർദ്ദവും എൻഡോമെട്രിയൽ കാൻസറിനുള്ള സാധ്യത വർധിപ്പിക്കും
വിട്ടുമാറാത്ത സമ്മർദ്ദം വീക്കം, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, ഹോർമോൺ ബാലൻസ് എന്നിവയെ സ്വാധീനിക്കും. ഇവയെല്ലാം എൻഡോമെട്രിയൽ കാൻസറിനുള്ള സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്.