Malayalam

തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താനായി കഴിക്കേണ്ട 8 ഭക്ഷണങ്ങൾ

തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താനായി കഴിക്കേണ്ട 8 ഭക്ഷണങ്ങൾ

Malayalam

മത്സ്യങ്ങൾ

കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ തലച്ചോറിനെ ആരോ​ഗ്യത്തോടെ നിലനിർത്തുന്നു.

Image credits: Getty
Malayalam

ബ്ലൂബെറി

ബ്ലൂബെറിയിൽ ആന്റിഓക്‌സിഡന്റുകൾ, പ്രത്യേകിച്ച് ഫ്ലേവനോയ്ഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

Image credits: Getty
Malayalam

ബ്രോക്കോളി

തലച്ചോറിന്റെ ആരോഗ്യത്തിന് അത്യാവശ്യമായ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ കെയും ബ്രോക്കോളിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

Image credits: social media
Malayalam

ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ, കഫീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിച്ച്, ഓർമ്മശക്തി വർദ്ധിപ്പിക്കുന്നു.

Image credits: Getty
Malayalam

നട്സ്

നട്സിലും വിത്തുകളിലും ആന്റിഓക്‌സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് അൽഷിമേഴ്‌സ് രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു

Image credits: Getty
Malayalam

അവക്കാഡോ

അവക്കാഡോകളിൽ വിറ്റാമിൻ കെ, ഫോളേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിലെ രക്തം കട്ടപിടിക്കുന്നത് തടയാനും വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Image credits: Getty
Malayalam

മഞ്ഞൾ

മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ന്യൂറോഡീജനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.

Image credits: Meta AI
Malayalam

മുട്ട

മുട്ടയിൽ കോളിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിനെ സംരക്ഷിക്കാനും ഓർമ്മശക്തി കൂട്ടാനും സഹായിക്കുന്നു.

Image credits: Getty

കുട്ടികളിൽ വളർച്ചയ്ക്ക് നൽകേണ്ട ആറ് സൂപ്പർ ഫുഡുകൾ

മുടിക്ക് സ്വാഭാവികമായി കരുത്ത് പകരുന്ന 6 ഭക്ഷണങ്ങൾ

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനായി കഴിക്കേണ്ട രണ്ട് ഭക്ഷണങ്ങൾ

മുഖക്കുരു ഇനി എളുപ്പം അകറ്റാം ; ഇതാ ആറ് വഴികൾ