വിവിധ ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റുകളും പൊട്ടാസ്യവും രക്തക്കുഴലുകളെ അയവുള്ളതാക്കാനും സോഡിയത്തിന്റെ അളവ് സന്തുലിതമാക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
ഓട്സ്
ഹൃദയാരോഗ്യത്തെയും രക്തസമ്മർദ്ദത്തെയും സഹായിക്കുന്ന ലയിക്കുന്ന നാരുകൾ (ബീറ്റാ-ഗ്ലൂക്കൻ) ഓട്‌സിൽ അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
വാഴപ്പഴം
പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ് വാഴപ്പഴം. പൊട്ടാസ്യം ധാരാളമടങ്ങിയ ഭക്ഷണങ്ങൾ ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികൾക്ക് ഗുണകരമാണ്.
Image credits: Getty
Malayalam
കിവിപ്പഴം
കിവിപ്പഴം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. ഉയർന്ന രക്തസമ്മർദ്ദത്തിന് പരിഹാരമായി ദിവസവും മൂന്ന് കിവികൾ കഴിക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
Image credits: Getty
Malayalam
വെളുത്തുള്ളി
ശരീരത്തിലെ നീർവീക്കം, ദഹനപ്രശ്നങ്ങൾ, കൊളസ്‌ട്രോൾ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ വെളുത്തുള്ളിക്ക് കഴിവുണ്ട്.
Image credits: Getty
Malayalam
തണ്ണിമത്തൻ
തണ്ണിമത്തനിൽ ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
Image credits: Getty
Malayalam
ബെറികൾ
രുചികരമായ ബെറികളിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഉയർന്ന രക്തസമ്മർദ്ദം തടയുന്നതിനായി റാസ്‌ബെറി, ബ്ലൂബെറി അല്ലെങ്കിൽ സ്ട്രോബെറി എന്നിവ കഴിക്കാവുന്നതാണ്.