Malayalam

ബ്രെയിനിനെ സൂപ്പറാക്കാൻ കഴിക്കാം ഈ ഒൻപത് ഭക്ഷണങ്ങൾ

ബ്രെയിനിനെ സൂപ്പറാക്കാൻ കഴിക്കാം ഈ ഒൻപത് ഭക്ഷണങ്ങൾ

Malayalam

കൊഴുപ്പുള്ള മത്സ്യങ്ങൾ

സാൽമൺ, മത്തി, അയല തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിനെ ആരോ​ഗ്യകരമാക്കും.

Image credits: Getty
Malayalam

ബ്ലൂബെറികൾ

ആന്തോസയാനിനുകളും മറ്റ് ആന്റിഓക്‌സിഡന്റുകളും ധാരാളമടങ്ങിയ ബ്ലൂബെറികൾ തലച്ചോറിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സും വീക്കവും കുറയ്ക്കുന്നു. ഇത് ഓർമ്മശക്തി മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Image credits: Getty
Malayalam

ഇലക്കറികൾ

ചീര, ബ്രൊക്കോളി എന്നിവയിൽ വിറ്റാമിൻ കെ, ല്യൂട്ടിൻ, ഫോളേറ്റ്, ബീറ്റാ കരോട്ടിൻ തുടങ്ങിയ പ്രധാന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിലെ കോശകലകളെ സംരക്ഷിക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

മുട്ട

ശരീരത്തിന് ആവശ്യമായ 'കോളിൻ' എന്ന പോഷകം മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഓർമ്മശക്തിയെയും മാനസികാവസ്ഥയെയും നിയന്ത്രിക്കാൻ ‌മുട്ട സഹായകമാണ്.

Image credits: Getty
Malayalam

നട്‌സുകളും വിത്തുകളും

വിവിധ നട്‌സുകളും സീഡുകളും കഴിക്കുന്നത് കോശങ്ങൾക്ക് സംഭവിക്കുന്ന കേടുപാടുകളിൽ നിന്ന് സംരക്ഷണം നൽകുന്നു.

Image credits: Getty
Malayalam

ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയിഡുകളും കഫീനും അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും, മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും, ഓർമ്മശക്തി കൂട്ടുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ധാന്യങ്ങൾ

ഓട്സ്, ബാർലി, തവിടുള്ള അരി (ബ്രൗൺ റൈസ്) എന്നിവ മാനസിക ഊർജ്ജവും ഉണർവും നിലനിർത്താൻ സഹായിക്കുന്നു.

Image credits: Getty
Malayalam

കാപ്പി

കാപ്പിയിലുള്ള കഫീൻ കൂടുതൽ ഉണർവോടും ഏകാഗ്രതയോടും കൂടിയിരിക്കാൻ സഹായിക്കുന്നു. കൂടാതെ, പോളിഫിനോളുകൾ പോലുള്ള ആന്റിഓക്‌സിഡന്റുകളും കാപ്പിയിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

ഒലീവ് ഓയിൽ

ഒലീവ് ഓയിലിൽ ആന്റിഓക്‌സിഡന്റുകളും മോണോഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഒലീവ് ഓയിൽ തലച്ചോറിന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്നു.

Image credits: Getty

സൂക്ഷിക്കുക, കിഡ്നി സ്റ്റോണിന്‍റെ ഈ ലക്ഷണങ്ങളെ അവഗണിക്കേണ്ട

ദിവസവും ഒരു പിടി ബദാം കഴിച്ചാൽ ലഭിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ

കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ ശീലമാക്കേണ്ട ആറ് ജ്യൂസുകൾ

യൂറിക് ആസിഡ് നിയന്ത്രിക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ