കിഡ്നി സ്റ്റോണിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
നട്ടെല്ലിൻ്റെ ഭാഗത്തോ അല്ലെങ്കിൽ പെൽവിക് ഭാഗത്തോ കഠിനമായ വേദന അനുഭവപ്പെടുന്നത് കിഡ്നി സ്റ്റോണിന്‍റെ പ്രധാനപ്പെട്ട ലക്ഷണമാണ്.
അടിക്കടിയുള്ള മൂത്രമൊഴിക്കലും മൂത്രമൊഴിക്കുമ്പോൾ തോന്നുന്ന വേദനയും അസ്വസ്ഥതയും കിഡ്നി സ്റ്റോണിന്‍റെ മറ്റ് ലക്ഷണങ്ങളാണ്.
മൂത്രത്തിൽ രക്തം കാണുന്നതും കിഡ്നി സ്റ്റോണിന്‍റെ സൂചനയാകാം.
കാലുകളിൽ വീക്കം, നിൽക്കാനോ ഇരിക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയും ലക്ഷണങ്ങളാണ്.
ഓക്കാനം, ഛർദ്ദി, കടുത്ത പനിയും വിറയലും ക്ഷീണവും ചിലരില്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ദിവസവും ഒരു പിടി ബദാം കഴിച്ചാൽ ലഭിക്കുന്ന 7 ആരോഗ്യഗുണങ്ങൾ
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ശീലമാക്കേണ്ട ആറ് ജ്യൂസുകൾ
യൂറിക് ആസിഡ് നിയന്ത്രിക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
പ്രമേഹ സാധ്യത കൂട്ടുന്ന 7 ഭക്ഷണങ്ങൾ