Health
ഫെബ്രുവരി 4. ലോക ക്യാൻസർ ദിനം. ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ജീവിതശെെലിയിലിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?.
ക്യാൻസറിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് പുകയില ഉപയോഗം. പുകവലി ശീലം ഒഴിവാക്കുന്നത് ക്യാൻസർ സാധ്യത കുറയ്ക്കും.
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, എന്നിവയാൽ സമ്പന്നമായ ഭക്ഷണക്രമം ശീലമാക്കുക. ഇത് ക്യാൻസർ സാധ്യത കുറയ്ക്കുന്നു.
സംസ്കരിച്ച ഭക്ഷണങ്ങൾ, ചുവന്ന മാംസം, പഞ്ചസാര പാനീയങ്ങൾ എന്നിവയുടെ ഉപയോഗവും ക്യാൻസർ സാധ്യത കൂട്ടുന്നു.
ക്യാൻസറിനെ ഫലപ്രദമായി ചെറുക്കുന്നതിന് നേരത്തെയുള്ള കണ്ടെത്തൽ പ്രധാനമാണ്. പതിവ് പരിശോധനകൾ ക്യാൻസറിനെ നേരത്തേ കണ്ടെത്താൻ സഹായിക്കും.
സെർവിക്കൽ, മറ്റ് അർബുദ സാധ്യതകൾ കുറയ്ക്കാൻ കഴിയുന്ന HPV വാക്സിൻ, ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ എന്നിവ എടുക്കുക.
അമിതവണ്ണം വിവിധ തരത്തിലുള്ള ക്യാൻസറുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് ക്യാൻസർ സാധ്യത കുറയ്ക്കും.
ഓറഞ്ച് ജ്യൂസ് കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ അറിയാം
ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിന് കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ
മുട്ടയുടെ വെള്ളയോ മഞ്ഞയോ? മുടിയ്ക്ക് ഏറ്റവും നല്ലത് ഏതാണ്?
താരനാണോ പ്രശ്നം? എങ്കിൽ ഇതാ മാറാൻ വഴിയുണ്ട്