Author: Resmi Sreekumar Image Credits:social media
Malayalam
മുട്ട
പ്രോട്ടീൻ, ബയോട്ടിൻ, സെലിനിയം, വിറ്റാമിൻ ഡി എന്നിവയെല്ലാം മുട്ടയിൽ അടങ്ങിയിട്ടുണ്ട്. പ്രഭാതഭക്ഷണത്തോടൊപ്പം രണ്ട് പുഴുങ്ങിയ മുട്ടകൾ കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് സഹായകമാണ്.
Image credits: Getty
Malayalam
കറിവേപ്പില
ഇരുമ്പ്, ആന്റിഓക്‌സിഡന്റുകൾ, ബീറ്റാ-കരോട്ടിൻ എന്നിവ അടങ്ങിയ കറിവേപ്പില പോഷകസമൃദ്ധമായ ഒരു ഭക്ഷണമാണ്. മുടിവേരുകളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിന് ഇരുമ്പ് സഹായിക്കുന്നു.
Image credits: Getty
Malayalam
ചീര
ചീരയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, മുടിവേരുകൾക്ക് ചുറ്റും കൊളാജൻ രൂപപ്പെടുന്നതിനെ സഹായിക്കുകയും ഇരുമ്പ് ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
Image credits: Getty
Malayalam
നെല്ലിക്ക
വിറ്റാമിൻ സി ധാരാളമായി അടങ്ങിയ ഒരു പ്രകൃതിദത്ത ഉറവിടമാണ് നെല്ലിക്ക. ഇതിലെ വിറ്റാമിൻ സി ആരോഗ്യകരമായ മുടിയിഴകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു.
Image credits: Getty
Malayalam
പീനട്ട് ബട്ടർ
ബയോട്ടിൻ, പ്രോട്ടീൻ, വിറ്റാമിൻ ഇ എന്നിവയെല്ലാം അടങ്ങിയ പീനട്ട് ബട്ടർ മുടിയെ ആരോഗ്യകരമാക്കുന്നു.
Image credits: Freepik
Malayalam
എള്ള്
എള്ളിൽ ഇരുമ്പ്, സിങ്ക്, കാൽസ്യം, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ച വേഗത്തിലാക്കുന്നു.
Image credits: Getty
Malayalam
തെെര്
തൈരിൽ പ്രോട്ടീൻ, വിറ്റാമിൻ ബി 5, പ്രോബയോട്ടിക്സ് എന്നിവ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി5 തലയോട്ടിയിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
Image credits: Getty
Malayalam
മധുരക്കിഴങ്ങ്
തലയോട്ടിയ്ക്ക് ആവശ്യമായ സ്വാഭാവിക എണ്ണ ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ എ മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്നു. ഇത് മുടി വരണ്ടുപോകുന്നതും പൊട്ടിപ്പോകുന്നതും തടയുന്നു.