ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ
ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ
health Jul 29 2026
Author: Resmi Sreekumar Image Credits:Getty
Malayalam
പാവയ്ക്ക
പാവയ്ക്കയിൽ ‘പോളിപെപ്റ്റൈഡ് പി’ അടങ്ങിയിട്ടുണ്ട്. കോശങ്ങളിലേക്കുള്ള ഗ്ലൂക്കോസ് ആഗിരണം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സംയുക്തങ്ങളാണിവ; അതുവഴി പ്രമേഹം കുറയ്ക്കാൻ ഇവ സഹായിക്കുന്നു.
Image credits: Getty
Malayalam
ഗ്രീൻ ടീ
പോളിഫെനോളുകളും കാറ്റെച്ചിനുകളും അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹം നിയന്ത്രിക്കാൻ ഗ്രീൻ ടീ മികച്ചതാണ്.
Image credits: Getty
Malayalam
പേരയ്ക്ക
ഉയർന്ന അളവിൽ നാരുകളും കുറഞ്ഞ ഗ്ലൈസമിക് സൂചികയുമുള്ളതിനാൽ പ്രമേഹ നിയന്ത്രണത്തിന് പേരയ്ക്ക മികച്ച ഭക്ഷണമാണ്. പേരയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കുന്നില്ല.
Image credits: Getty
Malayalam
ചിയ സീഡ്
പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള മികച്ചൊരു ഭക്ഷണമാണ് ചിയ സീഡ്. ഇവയിൽ ധാരാളം ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. പ്രമേഹം കൂടുതൽ ഫലപ്രദമായി നിയന്ത്രിക്കാൻ നാരുകൾ സഹായിക്കുന്നു.
Image credits: Getty
Malayalam
കറുവപ്പട്ട
പ്രമേഹം നിയന്ത്രിക്കാൻ ഏറ്റവും മികച്ച സുഗന്ധവ്യഞ്ജനം കറുവപ്പട്ടയാണ്. ശരീരത്തിന്റെ ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കാൻ ഇതിന് കഴിവുണ്ട്. .
Image credits: Getty
Malayalam
മഞ്ഞൾ
മഞ്ഞളും അതിലെ സജീവ ഘടകമായ കുർക്കുമിനും ടൈപ്പ് 2 പ്രമേഹമോ പ്രീ-ഡയബറ്റിസോ ഉള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിച്ചേക്കാം.