Author: Resmi Sreekumar Image Credits:Social media
Malayalam
ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റിൽ ഫ്ലാവനോളുകൾ, ട്രിപ്റ്റോഫാൻ, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിന്റെ പ്രവർത്തനം സംരക്ഷിക്കാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
Image credits: Social Media
Malayalam
കൊഴുപ്പുള്ള മത്സ്യങ്ങൾ
സാൽമൺ, മത്തി, അയല, ട്യൂണ തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും (EPA, DHA) വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട്. ഇവ സ്ട്രെസ് കുറയ്ക്കുന്നകിന് സഹായിക്കുന്നു.
Image credits: Getty
Malayalam
ഗ്രീൻ ടീ
ഗ്രീൻ ടീയിൽ എൽ-തിയനൈൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് GABA, ഡോപാമൈൻ, സെറോടോണിൻ തുടങ്ങിയ ന്യൂറോ ട്രാൻസ്മിറ്ററുകൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
തെെര്
തൈര് കഴിക്കുന്നത് ആരോഗ്യകരമായ കുടൽ മൈക്രോബയോമിനെ പിന്തുണയ്ക്കുന്നു. ഇത് മാനസികാവസ്ഥ നിയന്ത്രണത്തെയും സമ്മർദ്ദ പ്രതിരോധശേഷിയെയും നേരിട്ട് സ്വാധീനിക്കുന്നു.
Image credits: Getty
Malayalam
ഇലക്കറി
ഇലക്കറികളും മഗ്നീഷ്യം ധാരാളമടങ്ങിയ ഭക്ഷണങ്ങളും കോർട്ടിസോൾ (സമ്മർദ്ദവുമായി ബന്ധപ്പെട്ട ഹോർമോൺ) കുറയ്ക്കാനും നാഡീവ്യവസ്ഥയെ ആരോഗ്യകരമാക്കാനും സഹായിക്കും.
Image credits: Getty
Malayalam
മുട്ട
മുട്ടയിൽ പ്രോട്ടീൻ, വിറ്റാമിൻ ഡി, ട്രിപ്റ്റോഫാൻ എന്നിവ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഉത്കണ്ഠ കുറയ്ക്കുന്നതിന് സഹായിക്കുന്നു.