ബിപി നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ
മിക്ക ആളുകളിലും കണ്ട് വരുന്ന ആരോഗ്യപ്രശ്നമാണ് ഉയർന്ന രക്തസമ്മർദ്ദം. പക്ഷാഘാതം, ഹൃദ്രോഗം, വൃക്കരോഗം എന്നിവയ്ക്കുള്ള ഒരു പ്രധാന അപകട ഘടകമാണ് രക്താതിമർദ്ദം.
health Dec 01 2025
Author: Resmi Sreekumar Image Credits:Getty
Malayalam
ശരിയായ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ബിപി നിയന്ത്രിക്കാനാകും
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്..
Image credits: Getty
Malayalam
വാഴപ്പഴത്തിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു
വാഴപ്പഴത്തിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് സോഡിയത്തിന്റെ അളവ് സന്തുലിതമാക്കാനും മൂത്രത്തിലൂടെ അധിക സോഡിയം പുറന്തള്ളാനും സഹായിക്കുന്ന ഒരു ധാതുവാണ്.
Image credits: freepik
Malayalam
ബീറ്റ്റൂട്ട് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
ബീറ്റ്റൂട്ട് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. അവയിൽ ഓർഗാനിക് നൈട്രേറ്റുകൾ കൂടുതലാണ്. ഈ നൈട്രിക് ഓക്സൈഡ് രക്തക്കുഴലുകളെ വികസിപ്പിക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ഡാർക്ക് ചോക്ലേറ്റ് ബിപി നിയന്ത്രിക്കാൻ സഹായിക്കും
മഗ്നീഷ്യം, ഫ്ലവനോൾ എന്നിവ ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്. ഇത് നൈട്രിക് ഓക്സൈഡിന്റെ ഉത്പാദനം വർദ്ധിപ്പിച്ച് രക്തസമ്മർദ്ദം കുറയ്ക്കുന്നു.
മാതളനാരങ്ങ കഴിക്കുന്നത് മികച്ച ചർമ്മം നൽകുമെന്ന് മാത്രമല്ല രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാനും സഹായിക്കുന്നു.
Image credits: Meta AI
Malayalam
വയറുവേദന, ഗ്യാസ്, ഓക്കാനം, മലബന്ധം എന്നിവയ്ക്കും ഇത് സഹായിക്കും.
രക്തസമ്മർദ്ദം കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇഞ്ചിക്ക് കഴിയും. കുടലിലെ സമ്മർദ്ദം കുറയ്ക്കുന്നതിലൂടെ മലബന്ധം ഒഴിവാക്കാൻ ഇഞ്ചി സഹായിക്കും.