Malayalam

ശ്വാസകോശം ഹെൽത്തിയാക്കാം, ഇവ കഴിച്ചോളൂ

വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും കൊണ്ട് സമ്പന്നമായ ഭക്ഷണങ്ങൾ ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ശ്വസന പ്രശ്നങ്ങൾ തടയുകയും ചെയ്യും. 

Malayalam

ചീര

ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും ചീരയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ബ്രോക്കോളി

വിറ്റാമിൻ സി, ഫോളേറ്റ്, ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ എന്നിവ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. ബ്രോക്കോളി ശ്വാസകോശ അർബുദ സാധ്യതയും കുറയ്ക്കാൻ സഹായിച്ചേക്കാം.

Image credits: social media
Malayalam

ബെറിപ്പഴങ്ങൾ

ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ ബെറിപ്പഴങ്ങൾ ശ്വാസകോശത്തെ സംരക്ഷിക്കാൻ സഹായിക്കും. പതിവായി ബെറികൾ കഴിക്കുന്നത് ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും.

Image credits: Getty
Malayalam

വെളുത്തുള്ളി

വെളുത്തുള്ളി പതിവായി കഴിക്കുന്നത് ശ്വസന അണുബാധകളുടെയും മറ്റ് ശ്വസന അവസ്ഥകളുടെയും സാധ്യത കുറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

മഞ്ഞൾ

മഞ്ഞൾ കഴിക്കുന്നത് ശ്വാസകോശത്തിലെ വീക്കം കുറയ്ക്കാനും ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: Getty
Malayalam

ഇഞ്ചി

ഇഞ്ചി ചായ കുടിക്കുകയോ ഭക്ഷണത്തിൽ ഇഞ്ചി ചേർക്കുകയോ ചെയ്യുന്നത് ശ്വസനവ്യവസ്ഥയിലെ വീക്കം കുറയ്ക്കാനും ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: Getty

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പ്രഭാത പാനീയങ്ങൾ

ബയോട്ടിൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ പതിവാക്കൂ, ചർമ്മം ‌ആരോ​ഗ്യമുള്ളതാക്കും

കുട്ടികളിൽ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് നൽകേണ്ട 8 സൂപ്പർ ഫുഡുകൾ

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആറ് പാനീയങ്ങൾ